June 26, 2022

ALANGAD NEWS

ALANGAD VARTHAKAL

Gallery

16 – Jun – 2022 – ഇത്തവണത്തെ  SSLC പരീക്ഷയിൽ  ആലങ്ങാട് കോട്ടപ്പുറം KEMHS നു 100% വിജയം . അഭിനന്ദനങൾ

16 – Jun – 2022 – സൗത്ത് അടുവാശ്ശേരിയിലുള്ള അനീഷ് KS (39) ഇന്ന് വെളുപ്പിന് മൂന്നുപീടികയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. കോട്ടപ്പുറം എസ് & എസ് ഇലട്രിക്കൽസ് ജീവനക്കാരനാണ്.

Advertisements

16 – Jun – 2022 – ഉമ തോമസ് MLA ആയി സത്യപ്രതിഞ്ജ ചെയ്തതിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് മാളികം പീടികയിലെ കോൺഗ്രസ്സ് പ്രവർത്തകർ ലഡു വിതരണം നടത്തി.

16 – Jun – 2022 – AIYF “നോട്ട്ബുക്ക്‌ ചലജ്ജ് ” ആദ്യഘട്ടം ഇന്ന് കോട്ടപ്പുറം LP സ്കൂളിൽ സഖാവ് എം എസ് കുഞ്ഞുമുഹമ്മദ്‌ കൈമാറി….

Advertisements

15 – ജൂൺ – 2022 – മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽവെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച് കരുമാലൂരിൽ സി.പി.എം. പ്രവർത്തകർ പന്തംകൊളത്തി പ്രകടനം നടത്തി. തുടർന്ന് തട്ടാംപടിയിൽ നടന്ന പ്രതിഷേധയോഗത്തിൽ സി.പി.എം. ഏരിയ കമ്മിറ്റിയംഗം ടി.പി. ഷാജി, ലോക്കൽ സെക്രട്ടറി വി.സി. അഭിലാഷ്, ജി.ഡി. ഷിജു എന്നിവർ സംസാരിച്ചു.

09 – 06 – 22 – മുപ്പത്തടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്ത VM ശശിക്കും വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത CG വേണുഗോപാലിനും അഭിനന്ദനങ്ങൾ – ന്യൂസ് വാല്യൂ – Kadungalloor local news

ചെറിയപല്ലംതുരുത്ത് എട്ടിയാട്ട് ബാലഭദ-വിഷ്ണുമായ-ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് മേൽശാന്തി ചെറായി പി.എം. സുനിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന മഹാകലശ പ്രദക്ഷിണം

പാനായിക്കുളം അൽഹുദ പബ്ലിക് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നൂറുവയസ്സ് പിന്നിട്ട മാവിനെ ആദരിക്കുന്നു

ആലങ്ങാട് പഞ്ചായത്തിലെ 3-ാംവാ൪ഡിലെ പ്രകൃതിരമണിയമായ കിഴക്കേപ്പുറം:ആശ്ശാരിപള്ളം :പള്ളിപടി റോഡ്

പുതുക്കാട് ഈസ്റ്റ്,വെസ്റ്റ് ബ്രാഞ്ചുകളുടെ ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി കുടുംബശ്രീ ബസ്സ്കാത്തു നിൽപ്പ് കേന്ദ്രം,മരോട്ടിച്ചുവട്
CPIM പ്രവർത്തകർ ശുചീകരിച്ചു.CPIM ഏരിയാ കമ്മറ്റിയംഗം G.D ഷിജു ഉദ്ഘാടനം ചെയ്തു.