June 26, 2022

ALANGAD NEWS

ALANGAD VARTHAKAL

Events – 4

  • 10 – Jun – 2022 – ബി ജെ പീ നേതാക്കളുടെ പ്രവാചകനിന്ദ പരാമർശത്തിൽ പ്രതിഷേധിച്ച് , കേരള മുസ്ലിംജമാഅത്ത് എസ് . വൈ . എസ് , എസ് എസ് . എഫ് കോട്ടുവള്ളി സർക്കിൾ കമ്മിറ്റിയും സംയുക്തമായി മാനവിക കൂട്ടായ്മ സംഗമം സംഘടിപ്പിച്ചു . പാനായിക്കുളം ജംക്ഷനിൽ സംഘടിപ്പിച്ച സംഗമത്തിൽ എസ് വൈ എസ് പറവൂർ സോൺ പ്രസിഡണ്ട് റഫീഖ് സഖാഫി അധ്യക്ഷത വഹിച്ചു . കേരള മുസ്ലിം ജമാഅത് കളമശ്ശേരി സോൺ പ്രസിഡണ്ട് അബ്ദുൽ റഹ്‌മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി . എസ് വൈ എസ് കോട്ടുവള്ളി സർക്കിൾ സെക്രട്ടറി അബ്ദുൽ സലിം എസ് എസ് എഫ് ഡിവിഷൻ പ്രസിഡണ്ട് അസ്‌ലം അബ്‌ദുൾ ഹക്കീം ചിറയം , അൽതാഫ് പാനായിക്കുളം എന്നിവർ സംസാരിച്ചു .
  • 10 – Jun – 2022 – ബിരിയാണി ചെമ്പിലൂടെ സ്വർണവും നയതന്ത ബാഗിലാക്കി കറൻസിയും കടത്തി എന്ന പേരിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിദിനം ആചരിച്ചു . ഡിസിസി ജനറൽ സെക്രട്ടറി ശ്രീ കെ വി പോൾ ഉത്ഖാടനം ചെയ്തു . മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീ സുനിൽ തിരുവാലൂർ അധ്യക്ഷ്യനായി .
  • 10 – Jun – 2022 – കോട്ടുവള്ളി പഞ്ചായത്തിലെ ചെമ്മായത്തെ സംയോജിത കർഷകൻ ശ്രീ പൊന്നൻ ഒരേക്കർ സ്ഥലത്തു സംയോജിത കൃഷി രീതികൾ അവലംബിച്ചു കൊണ്ട് ഒരു ഫാം തുടങ്ങിയിട്ടുണ്ട് . പലതരം മൽസ്യ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറിയിലെ കുളത്തിൽ നിന്നും നിങ്ങൾക്ക് ഇഷ്ടമുള്ള മീൻ ചൂണ്ട ഇട്ട് പിടിക്കാനും വിലക്കും വാങ്ങാനുള്ള സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . നിങ്ങൾക്ക് മീൻ കൃഷി പഠിക്കണോ ? അതിനും ഇവിടെ സൗകര്യങ്ങൾ ഉണ്ട് . ഫാമിന്റെ ഉത്ഖാടനം കൊടുവള്ളി പഞ്ചായത് പ്രസിഡന്റ് ശ്രീ ഷാജി നിർവഹിച്ചു . പൊന്നന്റെ ഫോൺ നമ്പർ : 9207906256
  • 10 – Jun – 2022 – കരുമാല്ലൂർ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരന്മാർക്ക് കട്ടിലും ഡിഗ്രി വിദ്യാർഥികൾക്ക് ലാപ്ടോപ്പും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ലത ലാലു വിതരണം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ റംല ലത്തീഫ്, ബീന ബാബു, മുഹമ്മദ് മെഹ്ജൂബ്, പഞ്ചായത്ത് അംഗങ്ങളായ സബിത നാസർ, ജിൽഷ തങ്കപ്പൻ, കെ എം ലൈജു, ടി കെ അയ്യപ്പൻ, മഞ്ജു അനിൽ, എം മോഹൻകുമാർ, കെ എ അബൾസലാം എന്നിവർ പങ്കെടുത്തു
  • 10 – Jun – 2022 – സിപിഐ എം കാവിൽ നട സെന്റർ ബ്രാഞ്ച് , പഠനോപകരണങ്ങൾ വിതരണം ചെയ്തു . പറവൂർ ഏരിയ സെക്രട്ടറി ടി ആർബോസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സക്രട്ടറി കെ കെ ശ്രീനി അധ്യക്ഷനായി. യോഗത്തിൽ കോട്ടുവള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി എ ജി മുരളി , പ്രവാസി മലയാളിയും സന്നദ്ധ പ്രവർത്തകനുമായ പ്രസാദ് വഞ്ചിപുരക്കലിനെ അനുമോദിച്ചു. ജില്ലാപഞ്ചായത്ത് അംഗം യേശുദാസ് പറപ്പള്ളി, എം പി വിനോദ്, എൻ കെ കനകൻ എന്നിവർ സംസാരിച്ചു.
  • 08 – Jun – 2022 – പരിസ്ഥിതി-പുകയില വിരുദ്ധ ദിനാചരണം നടത്തി . ആലങ്ങാട് – കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി പുകയിലവിരുദ്ധ ദിനാചരണം നടത്തി. കരുമാലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ റംല ലത്തീഫ് അധ്യക്ഷയായി. എൻഎച്ച്എം ജില്ലാ പ്രാഗ്രാം മാനേജർ ഡോ. സജിത് വി ജോൺ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സന്ദേശം നൽകി.
  • 08 – Jun – 2022 – കേരള പ്രവാസിസംഘം കോട്ടുവള്ളി പഞ്ചായത്ത് കൺവൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി വി ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വി വി പ്രസാദ് അധ്യക്ഷനായി . ജില്ലാപഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി അംഗത്വ വിതരണം നടത്തി. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഷാജി, വി കെ മുരളീധരൻ, വി എസ് സാദിക് എന്നിവർ സംസാരിച്ചു.
  • 08 – Jun – 2022 – പഠനോപകരണങ്ങൾ നൽകി – ആലങ്ങാട് വിഗാർഡ് ഫൗണ്ടേഷന്റെ സഹകരണത്തോടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹദയ, ഭിന്ന ശേഷിക്കാരായ 1000 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എറണാകുളം, തൃശൂർ, ആലപ്പുഴ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ 10 ബഡ്സ് സ്കൂൾ കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂളിൽ നടന്ന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. എറണാകുളം-അങ്കമാലി അതിരൂപത മെത്രാ പോലിറ്റാൻ വികാരി ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ അധ്യക്ഷനായി. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെങ്കിൽ ആമുഖപ്രഭാഷണം നടത്തി, വിമല പ്രാവിൻസ് വികാർ സിസ്റ്റർ റീത്ത ജോസ് മുഖ്യാതിഥിയായി.