June 26, 2022

ALANGAD NEWS

ALANGAD VARTHAKAL

Events – 3

  • 08 – Jun – 2022 – മുട്ടക്കോഴി വിതരണം – ആലങ്ങാട് കാർഷിക വികസന കർഷകക്ഷേമവകുപ്പ്, ആത്മ, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ കരുമാലൂർ പഞ്ചായത്ത് നാലാം വാർഡ് പരിധിയിലെ 2 എസ്തി – കുടുംബശ്രീ ഗ്രൂപ്പുകൾക്കു മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബീന ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.എം.ലൈജു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി.അനിൽകുമാർ, ഡോ.ജൂനി ചാണ്ടി, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ ടി.എൻ.നിഷിൽ, ഷിജി പീതാംബരൻ, സിനിമോൾ ദിലീപ് എന്നിവർ പ്രസംഗിച്ചു.
  • 08 – Jun – 2022 – ലാപ്ടോപ് വിതരണം – പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടികജാതി വിദ്യാർഥികൾക്കു ലാപ്ടോപ് വിതരണം ചെയ്തു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം.മനാഫ് ഉദ്ഘാടനം ചെയ്തു. 9.6 ലക്ഷം രൂപയുടെ പദ്ധതിപ്രകാരം 24 വിദ്യാർഥികൾക്കാണു ലാപ്ടോപ് വിതരണം നടത്തിയത് . പഞ്ചായത്ത് സെക്രട്ടറി വി.ജോർജ്, അസി.സെക്രട്ടറി പി. ലത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.ആർ.ജയ കൃഷ്ണൻ, സുനി സജീവൻ, പഞ്ചായത്ത് അംഗങ്ങളായ വി.ബി .ജബ്ബാർ, പി.വി.മോഹനൻ, കെ. ആർ.ബിജു, എന്നിവർ പ്രസംഗിച്ചു.
  • 07 – Jun – 2022 – നീറിക്കോട് ഊർജം വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ 200 നിർധന വിദ്യാർഥികൾക്കു പുസ്തകങ്ങൾ നൽകി. എസ്ഐ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സംഘടന അധ്യക്ഷ ജാസ്മിൻ നാസർ അധ്യക്ഷയായി. ജോസഫ് നീറിക്കോട്, കെ.എ.വത്സൻ, ആൻറ്റു മാനാടൻ, കെ.ജെ.ആന്റോ, അനിത ശ്രീനി , ലിസി വിൻസെന്റ്, ജലീൽ പാലയ്ക്കൽ, ജിജു പൊള്ളയിൽ എന്നിവർ പ്രസംഗിച്ചു.
  • 07 – Jun – 2022 – കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുകയില വിരുദ്ധദിനാചരണം നടത്തി. കരുമാലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം റംല ലത്തീഫ് അധ്യക്ഷയായി . ഹെൽത്ത് ഇൻസ്പെക്ടർ എ. എസ്.സിനി, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സജിത് വി.ജോൺ, മെഡിക്കൽ ഓഫിസർ ഡോ.ബിബിത വിശ്വം, ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ കെ.വി .ഷിബു, കെ.പി.രമ, ശ്രീദേവി സുധി എന്നിവർ പ്രസംഗിച്ചു.
  • 07 – Jun – 2022 – തരിശു കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കുന്നതു സംബന്ധിച്ചു ആലങ്ങാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകരുടെയും ഭൂവുടമകളുടെയും യോഗം ഇന്നു രാവിലെ 11ന് ആലങ്ങാട് കൃഷിഭവനിൽ വച്ചു നടത്തുമെന്നു പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു
  • 07 – Jun – 2022 – കരുമാല്ലൂരിലെ കർഷകരുടെ കൂട്ടായ്മയായ സ്വാശ്രയ കർഷകവിപണിയുടെ മൂന്നാം വാർഷികാഘോഷവും കർഷകസംഗമവും വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി അധ്യക്ഷനായി. മികച്ച കർഷകരെ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ് അനുമോദിച്ചു. പ്രൊജക്റ്റ് ഡയറക്ടർ സാജൻ ആൻഡ്രുസ് പദ്ധതി വിശദീകരിച്ചു.
  • 07 – Jun – 2022 – ആലങ്ങാട് കൂനമ്മാവ് ബാബുജി – മെമ്മോറിയൽ ലൈബ്രറിയിൽ യോഗ ക്ലാസുകൾ ആരംഭിച്ചു. സാധന സ്കൂൾ ഓഫ് യോഗ നടത്തുന്ന ക്ലാസ് ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി ഉദ് ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് അംഗം ബിജു പഴമ്പിള്ളി, മാത്യൂസ് കുനമ്മാവ്, വിശ്വനാഥൻ ശാന്തി എന്നിവർ സംസാരിച്ചു.
  • 06 – 06 – 2022 – ഡിവൈഎഫ്ഐ ചേർത്തനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പുസ്തകവിതരണം ജില്ലാ സെക്രട്ടറി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഉല്ലാസ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി .എം. മനാഫ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.കെ.ബാബു, സി.ജെ.ഷാജു, മീനു സുകുമാരൻ, അരുൺഗാന്ത്, സനൂപ്, അഷറഫ്, അഭിലാഷ്, മിഥുൻ എന്നിവർ പ്രസംഗിച്ചു.
  • 06 – 06 – 2022 – നീറിക്കോട് ഊർജം വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ 100 വീടുകളിൽ ഔഷധസസ്യ വിതരണം നടത്തി. സംഘടന അധ്യക്ഷ ജാസിൻ നാസർ ഉദ്ഘാടനം ചെയ്തു . പനിക്കൂർക്ക, തുളസി, ആര്യവേപ്പ്, കറിവേപ്പില തുടങ്ങിയ വിവിധ തരം ഔഷധസസ്യങ്ങളാണു വിതരണം നടത്തിയത്. ജോസഫ് നീറിക്കോട്, ആൻറ്റു മാനാടൻ, കെ.എ.വത്സൻ, ഉത്തമൻ കുരീച്ചാൽ, ബിജു നെടുകപ്പിള്ളി, വി.എസ്.രതീഷ്, പുഷ്പ സോമൻ, പ്രകാശൻ കാക്കനാട്ടു പറമ്പ് എന്നിവർ പ്രസംഗിച്ചു.