05 – Jun – 2022 . കൈ കോർക്കാം , ജീവന്റെ കൂട്കാക്കാം . DYFI യുടെ നേതൃത്വത്തിൽ നടത്തുന്ന വൃക്ഷതൈ നടീലും പരിസ്ഥിതി ശുചീകരണ പ്രവർത്തനങ്ങളുടെയും ജില്ലാ തല ഉദ്ഘാടനം ആലങ്ങാട് കരിങ്ങാംതുരുത്ത് ആശുപത്രിക്ക് സമീപം നടന്നു
മുൻകാല ദേവസ്വം പ്രസിഡന്റായിരുന്ന ശ്രീ പ്രയാർ ഗോപാലകൃഷ്ണൻ സാറിന്റെ ദേഹവിയോഗത്തിൽ ആലങ്ങാട് യോഗം കാമ്പിള്ളി ശ്രീ ധർമ്മശാസ്താ ക്ഷേത്രഭാരവാഹികളും,,കാമ്പിള്ളി കുടുംബാഗങ്ങളും ,ആലങ്ങാട് യോഗം ട്രസ്റ്റും കുടുംബാഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേർന്നുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു .
ശബരിമല ആലങ്ങാട് യോഗത്തിന്റെ മൂലക്ഷേത്രമായ വാഴപ്പനാലിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇടവമാസ പൂജയോട് അനുബന്ധിച്ച് കളമെഴുത്തും പാട്ടും നടത്തുന്ന വിവരം സ്വാമിനാമത്തിൽ അറിയിക്കുന്നു . കീഴില്ലം ഗോപാലകൃഷ്ണമാരാരും സംഘവും ആണ് കളമെഴുത്തും പാട്ടും നടത്തിയത്. സ്വാമി ശരണം
കരുമാല്ലൂരിലെ കർഷകരുടെ കൂട്ടായ്മയായ സ്വാശ്രയ കർഷകവിപണിയുടെ മൂന്നാമത് വാർഷികാഘോഷവും കർഷകസംഗമവും നടത്തി. മന്ത്രി പി. രാജീവ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ് അനുമോദിച്ചു. സംഘം പ്രസിഡന്റ് കെ.എ. രവി, കെ.വി. രവീന്ദ്രൻ, ബീനാ ബാബു, ഷഹന വസീം, എ.എം. അലി, പോൾസൺ ഗോപുരത്തിങ്കൽ, എസ്. സിന്ധു, നൈമ നൗഷാദ് അലി, കവിതാ സാജൻ, എം.കെ. സന്തോഷ്, ആർ. രാഖി, പി.എൻ. ബലരാമൻ എന്നിവർ സംസാരിച്ചു.
ജില്ല ലൈബ്രറി കലോത്സവം പദ്യപാരായണത്തിൽ ഒന്നാം സ്ഥാനം നേടിയ കൃഷ്ണപ്രിയ രാജീവിനെ കരുമാല്ലൂർ ചെട്ടിക്കാട് മഹിളാ സമാജം വായനശാലയുടെ നേതൃത്വത്തിൽ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹി ഹാരിസ് മാട്ടുപുറം അനുമോദന പത്രം നൽകി. വായനശാലാ പ്രസിഡന്റ് മഹേശ്വരി മോഹനൻ, സെക്രട്ടറി പി.എം. ദിപിൻ, സി. ആർ. മോഹനൻ എന്നിവർ പങ്കെടുത്തു.
04 – Jun – 2022 തട്ടാംപടി ചെട്ടിക്കാട് മഹിളാസമാജം വായനശാലയിലെ ബാലവേദിയുടെ നേതൃത്വത്തിൽ ഹ്രസ്വചലച്ചിത്ര സംവിധാനത്തിലും എഡിറ്റിങ്ങിലും പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വി.എം. ഹാരിസ് ഉദ്ഘാടനം ചെയ്തു. സാജേഷ് എം. ജവഹർ ക്ലാസെടുത്തു. ജില്ലാ ലൈബ്രറി കലോത്സവത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ കൃഷ്ണപ്രിയ രാജീവിന് ചടങ്ങിൽ ഉപഹാരം നൽകി. താലൂക്ക് ലൈബ്രറി സെക്രട്ടറി രമാദേവി, വായനശാലാ പ്രസിഡന്റ് മഹേശ്വരി മോഹൻ, സെക്രട്ടറി പി.എം. ദിപിൻ, ടി.എസ്. സഹല എന്നിവർ സംസാരിച്ചു.
04 – Jun – 2022 കാർഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിൽ സഹകരണ സംഘങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യപരിഷത്ത് സംഘടിക്കുന്ന സെമിനാർ 2022 /06 /04 ശനിയാഴ്ച രണ്ടിന് ആലങ്ങാട് ബാങ്ക് ഹാളിൽ നടക്കും. ഡോ. ജിജു പി. അലക്സ് വിഷയാവതരണം നടത്തും.
വെളിയത്തുനാട് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഐ യുപി സ്കൂളിലെ എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. – ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് പരിപാടി ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി പി കെ അബ്ദുൽ ഷുക്കൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എസ് ഷഹന, വസീം അക്രം, അമീർ അലി, ബി അമീൻ, എം കെ അനസ്, നിധിൻ പരുവക്കാട് എന്നിവർ പങ്കെടുത്തു.
തൃക്കാക്കരയിലെ വിജയത്തിൽ, കടുങ്ങല്ലൂരിൽ UDF പ്രവർത്തകർ ആഹ്ളാദപ്രകടനം നടത്തി.വി.കെ.ഷാനവാസ്, AG സോമാത്മജൻ, EM ,അബ്ദുൾ സലാം, സുരേഷ് മുട്ടത്തിൽ, നാസ്സർ എടയാർ, VG ജയകുമാർ, CKബീരാൻ, TM നൗഷാദ്. KS നന്മ ദാസ് ,ബിന്ദു രാജീവ്, സഞ്ചു വർഗ്ഗീസ്, സുനിത കാസിം, തുടങ്ങിയവർ നേതൃത്വം നൽകി.