June 26, 2022

ALANGAD NEWS

ALANGAD VARTHAKAL

Events – 1 – Old

  • 03 – Jun – 2022 – മാഞ്ഞാലി സഹകരണ ബാങ്ക് ഭരണസമിതിയുടെ നേത്യത്വത്തിൽ ബാങ്കിൽ നിന്നും വിരമിച്ച അസി.സെകട്ടറി പി.ഡി.അനിതയ്ക്ക് യാത്രയയപ്പു നൽ കി. ബാങ്ക് മുൻ പ്രസിഡന്റ് എ.എം.അബൂബക്കർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ. എം.അലി അധ്യക്ഷനായി . സെക്രട്ടറി ടി.ബി.ദേവദാസ്, വി.എ.അബ്ദുൽകരീം, എ.എ അബ്ദുൽ സലാം, പി.എ.പീറ്റർ , എം.എ. മുഹമ്മദ് അഷറഫ്, എം. എം.റഷീദ്, കെ.കെ. ആണ്ടി , എ. ബി.അബ്ദുൾ ഖാദർ, ടി.എ. മുജീബ്, സബിത നാസർ, പി.എ.സക്കീർ, കെ.എ.അബ്ദുൽ ഗഫർ, – ജിതേഷ് കണ്ണൻ, സി.എച്ച്.സഗീർ, രമ സുകുമാരൻ, കെ.എച്ച്. നാസർ, സാജിത നിസാർ എന്നിവർ സംസാരിച്ചു .
  • 03 – Jun – 2022 – പടിഞ്ഞാറെ കടുങ്ങല്ലൂർ ആമിനുമ്മ ട്രസ്റ്റിൽ 03/06/2022 വെള്ളിയാഴ്ച വാക്‌സിനേഷൻ ( കോവിഷിൽഡ് ) ഉണ്ടായിരിക്കും . ഫസ്റ്റ് ഡോസും സെക്കന്റ്‌ ഡോസും കൂടാതെ സെക്കന്റ്‌ ഡോസ് എടുത്ത് 9 മാസം കഴിഞ്ഞ, 60 വയസ് പൂർത്തിയായവർക്ക് ബൂസ്റ്റർ ഡോസും എടുക്കാവുന്നതാണ്…. കോവിഡ് പോസിറ്റീവ് ആയവർ 3മാസത്തിനു ശേഷം എടുക്കാവുന്നതാണ് സമയം.. രാവിലെ 9.30 മുതൽ 12.30 വരെ
  • 02 – Jun – 2022 – തട്ടാംപടി പുതുക്കാട് ശ്രീനാരായണ സ്വയംസഹായ സംഘം 13-ാമത് വാർഷികവും കുടുംബസംഗമവും നടത്തി. ജോഷി നീറിക്കോട് മുഖ്യപ്രഭാഷണം നടത്തി. ടി.എസ്. ബിജുമോൻ അധ്യക്ഷത വഹിച്ചു. സി.എസ്. അനീഷ്, സി.എം. അജിത്കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.
  • 02 – Jun – 2022 – ഊരു പ്രവേശനം : ഉത്തരവു പിൻവലിക്കണമെന്ന് ആദിവാസി ഫോറം. ആദിവാസി ഊരുകളിൽ പ്രവേശിക്കണമെങ്കിൽ മുൻകൂട്ടി അനുമതി വേണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നു സംസ്ഥാന ആദിവാസി ഫോറം ആവശ്യപ്പെട്ടു. ഈ ഉത്തരവ് ആദിവാസി ഊരുകളെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഊരുകളിൽ അടിസ്ഥാന സൗകര്യം നട ത്താതിരിക്കാൻ വേണ്ടിയാണു സർക്കാർ ഈ തീരുമാനം എടുത്തതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് കൈതാരം പറഞ്ഞു . ഉത്തരവ് മൂലം ഇത്തരം മേഖലകളിലേക്കു കഞ്ചാവ് ഭൂമാഫിയ കടന്നുവന്ന് ആദിവാസികളുടെ സ്വത്തുക്കൾ കൈക്കലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
  • 02 – Jun – 2022 – ചെറിയപല്ലംതുരുത്ത് എട്ടിയാട്ട് ഭഗവതി ക്ഷേത്രസമാജം ബാലഭദ്ര വിഷ്ണുമായ ആഞ്ജനേയ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ജൂൺ 03 നു . രാവിലെ 5.30ന് നിർമാല്യ, അഭിഷേകം, 5.45നു ഗണപതിഹോമം, 6.30ന് ഉഷ പൂജ, 8ന് ആഞ്ജനേയ സ്വാമിക്കു നവകലശം, മറ്റ് ഉപദേവതകൾക്ക് അർച്ചന, കലശാഭിഷേകം, 8.45നു മംഗളപൂജ, 9നു വിഷ്ണുമായ സ്വാമിക്കു നവകലശം, 11നു മഹാകലശം, 12ന് അന്നദാനം.
  • 01 – ജൂൺ – 2022 – SYS കളമശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ CM വലിയുല്ലാഹി ആണ്ട് നേർച്ചയും TSK തങ്ങൾ അനുസ്മരണവും കളമശ്ശേരിയിൽ സംഘടിപ്പിച്ചു
  • 01 – ജൂൺ – 2022 – അഖിലഭാരത അയ്യപ്പസേവാസംഘം കൈതാരം ശാഖ വാർഷികം നടത്തി. സെൻട്രൽ വർക്കിങ് കമ്മിറ്റി അംഗം കെ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.എസ്.വേണുഗോപാൽ അധ്യക്ഷനായി. സെക്രട്ടറി എ.എൻ.രഘു, കേശവപിള്ള, എം.ആർ.രതീഷ്, ടി.എസ്.വേണുഗോപാൽ, എസ്. രവീന്ദ്രൻ, ചന്ദ്രമോഹനൻ, ജയൻ ചിറ്റേഴത്ത്, കെ.ആർ.രാജീവ്, കെ. എസ്.രാഹുൽ, ബി.ശശിധരൻ, രാധാകൃഷ്ണൻ എന്നിവർ പ്രസംഗി ച്ചു. ഭാരവാഹികൾ : ആർ.ബി.രാജ | ശേഖരൻപിള്ള (പ്രസി.), എ.എൻ. | രഘു (സെക്ര.), ഡി.ഗോപാലകൃ ഷൻ (ട്രഷ.).
  • 01 – ജൂൺ – 2022 – പഞ്ചായത്ത് അംഗത്തെ പൊലീസ് അപമാനിച്ചതായി പരാതി . ആലങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിയ കരുമാലൂർ പഞ്ചായ ത്ത് പതിനേഴാം വാർഡ് അംഗം ശ്രീദേവി സുധിയെ ആലങ്ങാട് സ്റ്റേഷൻ ഇൻസ്പെക്ടർ അപമാനിച്ച് ഇറക്കി വിട്ടതായി ആക്ഷേപം. സംഭവത്തെ തുടർന്നു മുഖ്യമന്ത്രി, ഡിജിപി, ആലുവ റൂറൽ എസ്പി എന്നിവർക്കു പരാതി നൽകി. – വാർഡിലെ വനിത അംഗം നൽകിയ പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരക്കാൻ ചെന്നപ്പോഴാണു സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയതെന്നും തുടർന്ന് ഇൻസ്പെക്ടർ എഴുന്നേറ്റു വന്നു സ്റ്റേഷനിൽ , നിന്ന് ഇറങ്ങിപ്പോകാൻ പോകാൻ ആവശ്യപ്പെടുകയും ചെയ്തതെന്നു പരാതിയിൽ പറയുന്നു. എന്നാൽ, കേസുമായി യാതൊരു ബന്ധവുമില്ലാത്ത പഞ്ചായത്ത് അംഗം സ്റ്റേഷനിൽ വന്ന് അനാവശ്യമായി ബഹളം വയ്ക്കുക മാത്രമാണു ചെയ്തതെന്ന് ആലങ്ങാട് പൊലീസ് പറഞ്ഞു.
  • 01 – ജൂൺ – 2022 – എ . ഐ . വൈ . എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്കുലർ അസംബ്ലി സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. അർജുൻ രവി അധ്യക്ഷനായി. മണ്ഡലം സെകട്ടറി കെ.എ.അൻഷാദ്, സനു മോഹൻ, അഫ്സൽ എടയാർ, അബ്ദുൽ സലിം, ടി.എ.ഇസ്മായിൽ, ടി.എ.യൂസഫ്, നിയാസ് സലിം, സാകേത്, ശ്രുതി കുമാർ, അഫ്സൽ എന്നിവർ പ്രസംഗിച്ചു.
  • 30 – മെയ് – 2022 – കരുമാലൂർ സൗത്ത് റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി. അസോസിയേഷൻ പ്രസിഡന്റ് ജോസ് വർക്കി വിതയത്തിൽ അധ്യക്ഷനായി പി.ഡി ര മേഷ്കുമാർ, പി.എസ്. പ്രദോദ് ചന്ദ്രൻ, എം.ജി പ്രേംകുമാർ, രേഖ വി.നായർ, എന്നിവർ പ്രസംഗിച്ചു – ഭാരവാഹികൾ : ജോസ് വർക്കി വിതയതതിൽ (പ്രസി.), പി.ഡി രമേഷ്കുമാർ (സെക്ര.), എം. ജി. പ്രേംകുമാർ (ട്രഷ.).