June 26, 2022

ALANGAD NEWS

ALANGAD VARTHAKAL

Events – 5

 • 14 – Jun – 2022 – സ്വർണക്കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് ചിറയം വാർഡ് കമ്മിറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും ചിറയം കവല മുതൽ പുതിയ റോഡ് കവല വരെ പന്തംകൊളുത്തി പ്രകടനവും നടത്തി . ഡിസിസി ജനറൽ സെക്രട്ടറി കെ.വി.പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനിൽ തിരുവാലൂർ അധ്യക്ഷനായി. ജോഷി വേവുകാട്, എം.എ.സഗീർ, സലാം ചീരക്കുഴി, ആരിഫ് മുഹമ്മദ് ഖാൻ, ഷാഹുൽ ഹമീദ്, റോളി വാരിയത്ത് പറമ്പ്, വി.വി. പ്രകാശൻ, അനിൽ, റെജു മെൻഡസ്, എം.കെ. ബാബു, സലാം, മെൽവിൻ ചീവേലി, ഷണ്മുഖൻ , പ്രസാദ് , ബാവ വേഴപ്പിള്ളി, ബഷീർ പുന്നുത്തറ, പോൾ താന്നിക്കപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
 • 14 – Jun – 2022 – ദക്ഷിണകേരള ജം ഇയ്യത്തുൽ ഉലമ ആലുവ-പറവൂർ താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ റ ഈസുൽ ഉലമ ഷിഹാബുദീൻ ആണ്ടനുസ്മരണം നടത്തി . ഇസ്മായിൽ ഹസനി ഉദ്ഘാടനം ചെയ്തു . അജ്മൽ മുസ്തഫ ബാഖവി, അബ്ദുറഹ്മാൻ മുസലിയാർ , പുറയാർ അബു താഹിർ, അൽഹാദി അബ്ദുൽ മജീദ് ബാഖവി എന്നിവർ പ്രസംഗിച്ചു.
 • 14 – Jun – 2022 – കൊടുവഴങ്ങ ശ്രീ നാരായണ ക്ലബ് ആൻഡ് ലൈബറി നാട്ടുവെളിച്ചം വയോജന വേദി , രത്നമ്മ ഗോവിന്ദൻ അനുസ്മരണവും ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു . താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു .ലൈബ്രറി പ്രസിഡന്റ് വി.ജി.ജോഷി അധ്യക്ഷനായി . താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എഴുപുന്ന ഗോപിനാഥ്, കെ.എൻ.ഉണ്ണി, സി. ആർ.ശശാങ്കൻ, ബി.സുഗതൻ, നിമ്മി സുധീഷ്, ഭദ്ര എസ്.അനിൽ, ലൈബറി സെക്രട്ടറി ടി.വി. ഷെവിൻ, വയോജനവേദി പ്രസിഡന്റ് വി.വി.സുധൻ എന്നിവർ പ്രസംഗിച്ചു.
 • 14 – ജൂൺ – 2022 – തത്തപ്പിള്ളി ശ്രീനാരായണ വായനശാലയുടെ നേതൃത്വത്തിൽ ബാലവേദി സംഗമവും പഠനോപകരണ വിതരണവും നടത്തി. കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജ വിജു ഉദ്ഘാടനം ചെയ്തു. കെ.പി.ജോഷി അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.രമാദേവി, പഞ്ചായത്ത് അംഗം എ.എ.സുമയ്യ, വായനശാല പ്രസിഡന്റ് പി.എസ്.ശശി, ആർ.ശിവദാസൻ, പി.ജെ.ബോസ്കോ, അഷ്ടമി മാധവ് എന്നിവർ പ്രസംഗിച്ചു.
 • 14 – ജൂൺ – 2022 – പ്രവാചകനിന്ദയ്ക്കെതിരെ പ്രതിഷേധിച്ച വെൽ ഫെയർ പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ള ഒട്ടേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു വെൽഫെയർ പാർട്ടി കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഞ്ഞാലിയിൽ പ്രതിഷേധസംഗമവും പ്രകടനവും നടത്തി. ജില്ലാ കമ്മിറ്റി അംഗം എം.കെ.ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു . കളമശേരി മണ്ഡലം സെക്രട്ടറി സലാഹുദ്ദീൻ എം.സുലൈമാൻ, കരുമാലൂർ പഞ്ചായത്ത് സെക്രട്ടറി നിസാമുദ്ദീൻ, വുമൺ ജസ്മിസ് കളമശേരി മണ്ഡലം കൺവീനർ ഫാത്തിമ ബീവി എന്നിവർ പ്രസംഗിച്ചു.
 • 12 – ജൂൺ – 2022 – “ഞങ്ങളും കൃ ഷിയിലേക്ക്” പദ്ധതിയുടെ ഭാഗമായി ആത്മ ആലുവ ബ്ലോക്കിന്റെ തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിച്ചു. ആലങ്ങാട് കൃഷിഭവനിൽ നടന്ന പരിപാടിയിൽ കൃഷി രീതികളും തേൻ ശേഖരിക്കുന്ന വിധവും വിശദീകരിച്ചു. വേണ്ട ഉപകരണങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. ഡേയ്സൺ, സലിം എന്നിവർ ക്ലാസെടുത്തു. കൃഷി അസിസ്റ്റന്റ് ടി.പി. ശോഭന, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ ടി. എൻ.നിഷിൽ എന്നിവർ പ്രസംഗിച്ചു.
 • 12 – ജൂൺ – 2022 – തത്തപ്പിള്ളി വായനശാലയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 9 നു സൗജന്യ പഠനോപകരണ വിതരണവും ബാലവേദി സംഗമവും വിവിധ മത്സരങ്ങളും നടത്തും.
 • 12 – ജൂൺ – 2022 – മാടമ്പി സൗത്ത് റസിഡന്റ്സ് അസോസിയേഷന്റെയും എറണാകുളം സുജീന്ദ്ര മെഡിക്കൽ മിഷൻ ആശുപ്രതിയുടെയും നേതൃത്വത്തിൽ സൗജന്യ കാൻസർ സാധ്യത നിർണയ ക്യാംപും ബോധവൽക്കരണ ക്ലാസും കൊങ്ങോർപ്പിള്ളി നിർമല ഭവൻ കോൺവന്റിൽ ഇന്നു 9.30 മുതൽ 12.30 വരെ നടത്തും
 • 10 – Jun – 2022 – കോട്ടപ്പുറം നളന്ദ , നിള അക്ഷയശ്രീകളുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. ബിജെപി മണ്ഡലം സെക്രട്ടറി സുനിൽ ജോസഫ് ഉദ്ഘാടനം ചെയ്തു. നളന്ദ അക്ഷയശ്രീ പ്രസിഡന്റ് എ.ബി.രഞ്ജിത്ത് അധ്യക്ഷനായി. പഞ്ചായത്ത് മുൻ അംഗം എ.എം. അബു, അക്ഷയശ്രീ പ്രസിഡന്റ് രജനി രാജു, സെക്രട്ടറിമാരായ ആതിര മുകേഷ്, സി.ആർ.ബിനീഷ് എന്നിവർ പ്രസംഗിച്ചു.
 • 10 – Jun – 2022 – കുടുംബശ്രീ എഡിഎസിന്റെ സഹകരണത്തോടെ കോട്ടുവള്ളി പഞ്ചായത്ത് അഞ്ചാം വാർഡിലേക്കു പുല്ലുവെട്ടി യന്തം വാങ്ങി. പഞ്ചായത്ത് അംഗം എ.എ.സുമയ്യ ഉദ്ഘാടനം നിർവഹിച്ചു. സിഡിഎസ് അംഗം ഷിജി ബെന്നി, എഡിഎസ് അധ്യക്ഷ സിജു സാബു എന്നിവർ പ്രസംഗിച്ചു.
 • 10 – Jun – 2022 – ആലങ്ങാട് പഞ്ചായത്തിൽ പട്ടികവിഭാഗം ബിരുദ വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ നൽകി. 24 വിദ്യാർഥി കൾക്കായി ഒരുക്കിയ ലാപ്ടോപ്പുകളുടെ വിതരണാദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് നിർവഹിച്ചു . പി.ആർ. ജയകൃഷ്ണൻ, സുനി സജീവൻ, വി.ബി. ജബ്ബാർ, പി.വി. മോഹനൻ, കെ.ആർ. ബിജു, പഞ്ചായത്ത് സെക്രട്ടറി ജോർജ്, അസിസ്റ്റന്റ് സെക്രട്ടറി ലത എന്നിവർ സംസാരിച്ചു.