June 26, 2022

ALANGAD NEWS

ALANGAD VARTHAKAL

EVENTS-LAST

  • 18 – ജൂൺ – 2022 – പാനായിക്കുളം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു. ബിനാനിപുരം എഎസ്ഐ പി.ജി.ഹരി, കേരള ആക്ഷൻ ഫോഴ്സ് കോഓർഡിനേറ്റർ ജോബി തോമസ് എന്നിവർ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റൊസീന, അധ്യാപകരായ ഫാൻസി, ദീപ വർഗീസ്, സി.ജെ.ജെൽനെറ്റ്,ഷബീർ, സുമയ്യ, പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
  • 18 – ജൂൺ – 2022 – മനയ്ക്കപ്പെടി ടി.കെ .ലാലു മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ വനിതകൾക്കായി സോപ്പ് നിർമാണ പരിശീലനം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.എം.ഹാരിസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എ.കെ.ബിജുകുമാർ അധ്യക്ഷനായി. – സെക്രട്ടറി പി.എസ്.അരവിന്ദാക്ഷൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എഴുപുന്ന ഗോപിനാഥ്, കെ.കെ.അശോകൻ, രമ്യ ബിജുകുമാർ എന്നിവർ പ്രസംഗിച്ചു.
  • 18 – ജൂൺ – 2022 – എഐവൈഎഫ് – മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പുറം ഗവ എൽപി സ്കൂൾ വിദ്യാർഥികൾക്കു പുസ്തകവിതരണം നടത്തി. സിപിഐ ലോക്കൽ സെക്രട്ടറി എം.എസ്.കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എ.അൻഷാദ്, ജിതിൻ മേച്ചേരി, ഗോപാലൻ എന്നിവർ പ്രസംഗിച്ചു.
  • 16 – ജൂൺ – 2022 – കരുമാല്ലൂർ വിദ്യാലയങ്ങളിൽ വയോജന പീഡന വിരുദ്ധദിനം ആചരിച്ചു. കോട്ടപ്പുറം കെ.ഇ.എം. ഹൈസ്കൂളിൽ പ്രധാനാധ്യാപിക പി .ആർ.നിമ്മി, പുത്തൻപള്ളി സെയ്ന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാനാധ്യാപിക തെരേസ ബിന്ദു എന്നിവർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ജോസഫ് കുരിശുംമൂട്ടിൽ സംസാരിച്ചു.
  • മെട്രോയിൽ എല്ലാവർക്കും നാളെ 5 രൂപ – കൊച്ചി • മെട്രോ വാർഷിക ദിനമായ നാളെ ( 17 – ജൂൺ – 2022 ന് ) 5 രൂപ ടിക്കറ്റ് എല്ലാ യാത്രക്കാർക്കും. ടിക്കറ്റ് കൗണ്ട് റിൽ നാളെ 5 രൂപ ടിക്കറ്റേ ലഭിക്കൂ. ഏതു സ്റ്റേഷനിലേക്കും ഇതു മതി. മൊബൈൽ ആപ് വഴി എടുക്കുന്ന ടിക്കറ്റിനും 5 രൂപയാണു നിരക്ക്. കൊച്ചി വൺ കാർഡിനും നിരക്കിളവു ലഭിക്കും. ട്രിപ്പ് പാസ് ഉപയോഗിക്കുന്നവർക്കു സാധാരണ നിരക്ക് ഈടാക്കുമെങ്കിലും 5 രൂപ കിഴിച്ചുള്ള ബാക്കി തുക കാഷ് ബാക് ആയി അക്കൗണ്ടിൽ ലഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു.
  • 15 – ജൂൺ – 2022 – മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽവെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച് കരുമാലൂരിൽ സി.പി.എം. പ്രവർത്തകർ പന്തംകൊളത്തി പ്രകടനം നടത്തി. തുടർന്ന് തട്ടാംപടിയിൽ നടന്ന പ്രതിഷേധയോഗത്തിൽ സി.പി.എം. ഏരിയ കമ്മിറ്റിയംഗം ടി.പി. ഷാജി, ലോക്കൽ സെക്രട്ടറി വി.സി. അഭിലാഷ്, ജി.ഡി. ഷിജു എന്നിവർ സംസാരിച്ചു.
  • 15 – ജൂൺ – 2022 • മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ബിജെപി ആലങ്ങാട് ഈസ് ഏരിയ കമ്മിറ്റി ആലങ്ങാട് നിന്നു കോട്ടപ്പുറത്തക്കു പ്രകടനം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് സി.ജി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ. ആർ.രതീഷ് അധ്യക്ഷനായി . മണ്ഡലം മഹിള മോർച്ച പ്രസിഡന്റ് മായാ പ്രകാശൻ, ഏരിയ ജനറൽ സെക്രട്ടറി കെ.എസ്.സുരേഷ്, എം.ജി.ഹരീഷ് കുമാർ, ഇ.എസ്.രാജേഷ് എന്നിവർ പ്രസംഗിച്ചു.