വിഷപാമ്പുകൾ പത്തിയാട്ടുന്നു
1 min read
മാഞ്ഞാലി കുന്നുംപുറം മേഖലയിൽ വിഷപ്പാമ്പ് ശല്യം രൂക്ഷം. കഴിഞ്ഞദിവസം മാഞ്ഞാലി കുന്നുംപുറം തോപ്പിൽ ഷമീറിന്റെ വീടിന്റെ കിടക്കയുടെ അടിയിൽ നിന്നാണു വിഷപ്പാമ്പിനെ പിടികൂടിയത് . ഭൂരിഭാഗം പ്രദേശങ്ങളും കാടു പിടിച്ചു കിടക്കുകയാണ്. അതിനാലാണു പാമ്പുകൾ ഇവിടെ വിട്ടു പോകാത്തതെന്നു നാട്ടുകാർ പറയുന്നു. പലപ്പോഴും കൺമുന്നിലൂടെ പാമ്പുകൾ ഇഴഞ്ഞു പോകാറുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് പല കടികളിലിൽ നിന്നും രക്ഷപെട്ടു പോകുന്നതെന്ന് ഭീതിയിൽ കഴിയുന്ന നാട്ടുകാർ ആവലാതിപ്പെടുന്നു .പ്രളയത്തിനു ശേഷവും ശക്തമായ മഴയ്ക്കു ശേഷവും വീടുകളുടെ പരിസരത്തു പാമ്പുകളെ സ്ഥിരമായി കാണുന്നതും പിടി കൂടി കൊല്ലുന്നതും സ്ഥിരം സംഭവം ആണെന്നു നാട്ടുകാർ പറഞ്ഞു. പാമ്പുകളെ സ്ഥിരമായി കാണുന്ന പ്രദേശത്തു സുരക്ഷ ഉറപ്പിക്കാൻ അധികൃതർ മുൻകയ്യടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.നിലവിൽ മണ്ണെണ്ണ മിശ്രിതം തളിച്ചാണു നാട്ടുകാർ പലരും സു – രക്ഷയൊരുക്കുന്നത്.എന്നാൽ മണ്ണെണ്ണ കിട്ടാതെ ആയതും വില കൂടിയതും ആ ഒരു സുരക്ഷക്കും തടസ്സം ആയിരിക്കുന്നു .