June 23, 2022

ALANGAD NEWS

ALANGAD VARTHAKAL

നന്മഗ്രാമം: മാമ്പ്ര തോട് നവീകരണം തുടങ്ങി

1 min read

കളമശ്ശേരി മണ്ഡലത്തിലെ ഹൗസിംഗ് കോളനികളുടെ സമഗ്ര നവീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന നൻമ ഗ്രാമം പദ്ധതിയിൽ ആദ്യമായി ഏറ്റെടുത്തിരിക്കുന്നത് കരുമാല്ലൂർ പഞ്ചായത്തിലെ മാമ്പ്ര നാല് സെന്റ് കോളനിയാണ്. പ്രദേശത്തെ തോട് വൃത്തിയാക്കുന്നതിന് സിയാലിന്റെ സി.എസ്.ആർ ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട്. ആലങ്ങാട് മണ്ഡലത്തിലെ ഹൗസിങ് കോളനികളുടെ നവീകരണം ലക്ഷ്യമിടുന്ന നന്മ ഗ്രാമം പദ്ധതിയുടെ ഭാഗമായി കരുമാലൂർ മാമ്പ്ര തോട് നവീകരണം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റംല ലത്തീഫ് അധ്യക്ഷയായി,29 ലക്ഷം രൂപ തോടു നവീകരണത്തിനു വിനിയോഗിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ബ്ലോക്ക് അംഗം. കെ. എസ്.ഷഹ്ന, പഞ്ചായത്ത് സെക്രട്ടറി നവീൻ രാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി എന്നിവർ പ്രസംഗി ച്ചു.