September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

കൃഷിനാശം സംഭവിച്ച പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു

1 min read

കനത്ത മഴയിൽ നാശം സംഭവിച്ച കരുമാലൂർ– ആലങ്ങാട് മേഖലയിലെ കൃഷി സ്ഥലങ്ങളും റോഡും മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. വെള്ളം കയറി കിടക്കുന്ന കരുമാലൂർ പാടശേഖരം, മഴയിൽ തകർന്ന കുന്നേൽ– കൊടുവഴങ്ങ റോഡ് എന്നിവിടങ്ങളിലാണ് ഇന്നലെ സംഘം പരിശോധന നടത്തിയത്. ദുരന്ത നിവാരണ നിധിയിൽ നിന്നു പണം അനുവദിക്കുന്നതിനു തടസ്സമായി നിന്ന പ്രശ്നങ്ങൾക്കും മില്ലുകൾ നെല്ലു സംഭരിക്കാൻ മടിച്ചു നിന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും കൃഷിമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിച്ചതായി മന്ത്രി പറഞ്ഞു.

ആലങ്ങാട് പഞ്ചായത്തിലെ 15 ഏക്കർ നെൽക്കൃഷി, മൂന്നേക്കർ പച്ചക്കറി കൃഷി എന്നിവ പൂർണമായി നശിക്കുകയും അയ്യായിരത്തോളം ഏത്തവാഴകളും വെള്ളക്കെട്ടിലാണ്. ഈ സാഹചര്യത്തിൽ മഴക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി പരിഹാരം കാണുന്നതിനായി തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. കരുമാലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, സ്ഥിരം സമിതി അധ്യക്ഷ ബീന ബാബു, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം.മനാഫ്, പഞ്ചായത്ത് അംഗങ്ങളായ കെ.എം.ലൈജു, കെ.ആർ.ബിജു, പാടശേഖര സമിതി പ്രസിഡന്റ് ഒ.കെ.ആനന്ദൻ, സെക്രട്ടറി ബിജു തച്ചോറ, പി.പി.ജീസൺ, പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി.ഡി.ഷിജു, വി.സി.അഭിലാഷ് എന്നിവർ സന്ദർശനവേളയിൽ കൂടെയുണ്ടായിരുന്നു.

Advertisements