ഏലൂക്കര ബാലൻ ചേട്ടനെ പരിചയപ്പെടാം
1 min read
കടുങ്ങല്ലൂർ കളരിയിലെ കവികളിൽ ഒരാളായ ഏലൂക്കര ബാലൻ ചേട്ടനെ പരിചയപ്പെടാം . കടുങ്ങല്ലൂർ നാരായണൻ, ശിവൻ മുപ്പത്തടം, ബാലൻ ഏലൂക്കര എന്നിവരാണ് കടുങ്ങല്ലൂർ കളരിയിലെ കവികൾ എന്നറിയപ്പെടുന്നത്. നിരവധി കവിതാ പുസ്തകങ്ങൾ രചിക്കുകയും കലാ സാംസ്കാരിക മേഖലകളിൽ ശ്രദ്ധേയനുമായ വ്യക്തിയാണ് ബാലൻ ഏലൂക്കര. ഒരുപാട് പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തന്റെ കവിതാ ജീവിതത്തിലെ അനുഭവങ്ങളും ഓർമ്മകളും ബാലൻ ചേട്ടൻ പങ്കുവയ്ക്കുന്നു.
ബാലൻ ഏലൂക്കര രചിച്ച “പൗർണ്ണമി ” എന്ന കവിതാ സമാഹാരം കൊച്ചി നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത് പ്രകാശന കർമ്മം നിർവഹിച്ചു. ആദ്യ പുസ്തകം ഏറ്റുവാങ്ങാൻ അവസരം ലഭിച്ചപ്പോൾ :- ഗ്രന്ഥകാരൻ ബാലൻ ഏലൂക്കര, സാമൂഹ്യ പ്രവർത്തകൻ – വിപിൻ പള്ളൂരുത്തി, സാംസ്കാരിക പ്രവർത്തകൻ എൻ.ജി. കൃഷണകുമാർ തുടങ്ങിയവർ സമീപം


ബാലൻ ഏലൂക്കര സാറിൻറെ കവിതകൾക്ക് വേണ്ടി ചന്ദ്ര പ്രശാന്ത് വരച്ച ചിത്രങ്ങൾ

‘ പുറം കാഴ്ചകൾ ‘.. എന്ന എന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശനം ചൂർണ്ണിക്കര പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രശസ്ത കവി എൻ.കെ.ദേശം, നോവലിസ്റ്റ് എ.കെ.പുതുശ്ശേരിക്കു നൽകി നിർവ്വഹിക്കുന്നു. കവി കടുങ്ങല്ലൂർ നാരായണൻ, ചൂർണ്ണിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ അലി, പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉദയകമാർ , ബാലൻ ഏലൂക്കര, ചലച്ചിത്ര ഗാന രചയിതാവു് ചിറ്റൂർ ഗോപി, സംഗീത സംവിധായകൻ ആലുവ സുധാകരൻ എന്നിവർ വേദിയിൽ .


കാലം സാക്ഷി , മനുഷ്യർ നഷ്ടത്തിലാണ് , ഹൃദയത്തിലേക്ക് ഒരു യാത്ര . കാമ്പയിനിന്റെ ഭാഗമായി ഏലുക്കര ഹൽഖ നാസിം .കവിയും സാസ്കാരിക പ്രവർത്തകനുമായ ബാലൻ ഏലുക്കരക്ക്. മുഹമ്മദ് ഏലുക്കര. ആശംസകൾ കൈമാറുന്നു..
