ആലുവ മുപ്പത്തടം ദ്വാരകയിൽ നാരായണൻ
1 min read
എന്തൊരു മനുഷ്യൻ ആണിത് . ഇങ്ങനൊക്കെ ആരെങ്കിലും ചിന്തിക്കുമോ ? വേറെ ജോലിയൊന്നുമില്ലേ ? എനിക്ക് പ്രാന്തല്ലേ . നമുക്ക് നമ്മുടെ കാര്യം . പക്ഷികൾ ചാവുകയോ ജീവിക്കുകയോ എന്തെങ്കിലും ചെയ്യട്ടെ . എനിക്കെന്ത് ? ഒരു ശരാശരി മനുഷ്യൻ ഈ കാലത്ത് ചിന്തിക്കുന്ന രീതി ആണ് മുകളിൽ എഴുതിയത് .
എന്നാൽ ആലുവ മുപ്പത്തടം ദ്വാരകയിൽ നാരായണൻ എന്ന ആ മനുഷ്യൻ ചിന്തിച്ചത് ഇങ്ങനൊന്നുമല്ല . വേനൽ കടുക്കുമ്പോൾ കുടിവെള്ളം ലഭിക്കാതെ പക്ഷികൾ ചത്തുവീഴുന്ന ദുരന്താവസ്ഥക്കു പരിഹാരമായി ‘ജീവജലത്തിന് ഒരു മൺപാത്ര’ മെന്ന പദ്ധതി നടപ്പാക്കി. ഒരോ വർഷവും പതിനായിരക്കണക്കിന് മൺപാത്രങ്ങളാണ് നാരായണൻ സന്നദ്ധ സംഘടനകൾ മുഖേന വിതരണം ചെയ്യുന്നത്.എന്താല്ലേ ?

ഇങ്ങനെയും മനുഷ്യരോ ? ഇതിന്റെ പേരിൽ ഈ മനുഷ്യനെ തേടി വന്ന ആദരവുകൾ ഒട്ടനവധി ആണ് . പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഇദ്ദേഹത്തിന്റെ പേര് പ്രത്യേകം എടുത്തു പറയുകയും എല്ലാവരും നാരായണൻ ചേട്ടന്റെ പാത പിന്തുടരുകയും വേണമെന്ന് ഉപദേശിക്കുകയും ചെയ്തു . പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പരാമർശിച്ച ആലുവ മുപ്പത്തടം ദ്വാരകയിൽ ശ്രീമൻ നാരായണനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചു .

ഭൂമി മനുഷ്യർക്ക് മാത്രമല്ല, പക്ഷി-മൃഗാദികൾക്ക് കൂടിയുള്ളതാണെന്ന് നമുക്ക് മനസിലാക്കിത്തരാൻ ശ്രീമൻ നാരായണന് സാധിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു. പ്രകൃതിയെ സ്നേഹിക്കുന്ന സ്വയം സമർപ്പിതമായ ആരോരുമറിയാത്ത നിരവധി മഹത് വ്യക്തിത്വങ്ങളെ മൻ കി ബാത്തിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കാൻ പ്രധാനമന്ത്രിക്ക് സാധിക്കുന്നു. വേനൽ കടുക്കുമ്പോൾ കുടിവെള്ളം ലഭിക്കാതെ പക്ഷികൾ ചത്തുവീഴുന്ന ദുരന്താവസ്ഥക്കു പരിഹാരമായി ‘ജീവജലത്തിന് ഒരു മൺപാത്ര’ മെന്ന പദ്ധതി നടപ്പാക്കിയ നാരായണനെ ആദരിച്ച പ്രധാനമന്ത്രിക്ക് സുരേന്ദ്രൻ നന്ദി പറഞ്ഞു. ഒരോ വർഷവും പതിനായിരക്കണക്കിന് മൺപാത്രങ്ങളാണ് നാരായണൻ സന്നദ്ധ സംഘടനകൾ മുഖേന വിതരണം ചെയ്യുന്നതെന്നത് അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ്പ്രസിഡൻ്റ് ഡോ.കെഎസ് രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എസ് സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി കെഎസ് ഷൈജു എന്നിവർ ഒപ്പമുണ്ടായിരുന്നു.

ആശംസകളും ആദരവും..