കവി കടുങ്ങല്ലൂർ നാരായണൻ
1 min read
സപ്തതിയുടെ നിറവിൽ കവി കടുങ്ങല്ലൂർ നാരായണൻ . കവിയും ഗാനരചയിതാവുമായ കടുങ്ങല്ലൂർ നാരായണന് വെള്ളിയാഴ്ച എഴുപതു തികയുന്നു.നിലത്തെഴുത്താശാനായിരുന്ന പിതാവ് ഗോവിന്ദനിൽ നിന്നും ബാല്യകാലത്തു തന്നെ നീതിസാരം, സിദ്ധരൂപം, അമരകോശം, ഇരുപത്തിനാലുവൃത്തം, അദ്ധ്യാത്മ രാമായണം എന്നിവ ഹൃദിസ്ഥമാക്കിയ നാരായണന് കവിതയോടായിരുന്നു ഏറെ താല്പര്യം – നിരവധി ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും കഥാപ്രസംഗവും രചിച്ചിട്ടുണ്ട് . പുരോഗമന കലാസാഹിത്യസംഘം എൺപതുകളിൽ നടത്തിയ ആയിരം തെരുവു കവിയരങ്ങുകളിലും മറ്റനേകം സാഹിത്യ സദസ്സുകളിലും തന്റേതായ കാവ്യ മുദ്ര പതിപ്പിച്ചിട്ടുണ്ട് . ദീർഘ സുമംഗലീ ഭവ!, തീച്ചിലമ്പ് എന്നിവ അദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങളാണ് . ഡോ.അംബേദ്ക്കർ നാഷണൽ ഫെല്ലോഷിപ്പ്, സുവർണ്ണ രേഖാ പുരസ്കാരം, തിരുവനന്തപുരം ധർമ്മവേദി കണ്ണശ്ശ സ്മാരക അവാർഡ്, എം.ടി. ജൂസാ സ്മാരക പുരസ്കാരം തുടങ്ങിയവ ലഭിച്ചു – കൊവിഡിനെ തുടർന്ന് മറ്റ് പിറന്നാളാഘോഷമൊന്നും വലുതായില്ല – തപാൽ വകുപ്പിൽ നിന്നും വിരമിച്ച ഇദ്ദേഹം കണിയാംകുന്നിലാണ് വിശ്രമജീവിതം .



സിപ്പി പള്ളിപ്പുറം, ചന്തിരൂർ ദിവാകരൻ, ‘കടുങ്ങല്ലൂർ നാരായണൻ, പറവൂർ ബാബു വിവേകാനന്ദൻ മുനമ്പം, ജോജോ എന്നിവർക്കൊപ്പം.
