June 23, 2022

ALANGAD NEWS

ALANGAD VARTHAKAL

മുപ്പത്തടത്തിന്റെ സ്വന്തം കവി

1 min read

മുപ്പത്തടം ഗ്രാമത്തിൻ്റെ അഭിമാനമാണ് കവി ശിവൻ . ഓർമ്മ ശരിയാണെങ്കിൽ 1991 ൽ ഫാക്ട് ലളിതകലാ കേന്ദ്രത്തിൻ്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ മഹാകവികളെ മുഴുവൻ പങ്കെടുപ്പിച്ചു കൊണ്ടുള്ള കവി സമ്മേളനം നടക്കുന്നു. ഒരു സുഹൃത്ത് എന്നോടു പറഞ്ഞു മുപ്പത്തടത്ത് ഒരു യുവകവിയുണ്ട്, ശിവൻ മുപ്പത്തടം… ഈ വേദിയിൽ ഒരവസരം കൊടുക്കണം . അന്നാ വേദിയിൽ അദ്ദേഹം കവിത ചൊല്ലി. പിന്നീട് അതേ കവിയെ ഞങ്ങൾ ക്ഷണിച്ചു കൊണ്ടുവന്നു യൂസഫലി കേച്ചേരി അനുസ്മരണത്തിൽ മുഖ്യ പ്രഭാഷകനായി. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ധാരാളം കവിതകൾ എഴുതുകയും ,ദുരദർശനിലും ,റേഡിയോയിലും അദ്ദേഹത്തിൻ്റെ കവിതകൾ ആവിഷ്ക്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആൽബങ്ങളിലും കൂടാതെ സിനിമയിലും പാട്ടെഴുതി. 2000 ൽ ആലുവ മണൽ പുറത്ത് സ്ഥാപിച്ച ശില്പവും കവിതയും ആരും മറക്കില്ല. പുഴയുടെ ആഴങ്ങളിലേക്ക് കാലിടറി വീണു മരിക്കുന്നവരുടെ കണക്കുകൾ പെരുകിയപ്പോൾ വേദന തോന്നി കുറിച്ചിട്ട വരികൾ. അതിനെക്കാളേറെ എനിക്ക് ബഹുമാനം തോന്നിയത് പഠിച്ച വിദ്യാലയത്തിൽ കുട്ടികൾ ഇന്ന് സ്ക്കൂൾ ഗീതം പാടുന്നത് ഈ പൂർവ്വ വിദ്യാർത്ഥിയായ കവിയുടെ വരികളാണ്. …. അതൊരു ഭാഗ്യം തന്നെ … നന്നായി കവിതകൾ എഴുതുന്നയാൾ മത്സരങ്ങളിൽ വിജയിച്ചിട്ടുള്ള വിവരം വിശദീകരിക്കേണ്ടതില്ലല്ലോ ! മുപ്പത്തടം ഹൈസ്ക്കൂളിലും വിദ്യാദിരാജ സ്ക്കൂളിലും കാണുന്ന ബോർഡുകളിൽ പതിച്ചിട്ടുള്ള ‘സ്വരാക്ഷരഗീതം ‘ ശിവൻ രചിച്ചതാണ്. ‘അ’ മുതൽ അം” വരെ ഒരു വിദ്യാർത്ഥി ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെയുള്ള ജീവിതചര്യ പ്രതിപാദിക്കുന്നതാണ്. ഒരു ദശാബ്ദം മുമ്പ് കേരള വിഷൻ ചാനലിനു വേണ്ടി ഇൻറർവ്യു ചെയ്യാനുള്ള അവസരം ഈയുള്ളവന് ലഭിച്ചു. വർഷങ്ങളായുള്ള സൗഹൃദം ഇപ്പൊഴും നിലനിൽക്കുന്നു. ഉയരങ്ങൾ കീഴടക്കട്ടെ …

മെയ് 14 – ലോക മാതൃദിനത്തിൽ അമ്മയോടൊപ്പം

ലോകമാതൃദിനത്തിൽ അമ്മമാർക്ക് വേണ്ടി സമർപ്പിക്കപ്പെട്ട കവിത

Advertisements

അമ്മ (കവിത)


ഈ ലോകഗോളത്തിലൊരു മർത്യ ജന്മം
പാലിച്ചു നൽകിയൊരു ദൈവമാണമ്മ!
ഈ വിശ്വ വിസ്മയക്കാഴ്ചകൾ നൽകിയ
അവതാരമായ പരമാർത്ഥമമ്മ!

Advertisements

അമ്മതൻ ഉദരാന്ധകാരത്തിലായി ഞാൻ
ഉണ്മയായ് ഉരുവം കൊണ്ട കാലം മുതൽ
നോവുകൾ പേറിയെൻ ജന്മകാലത്തിനായ്
മേവും മനസ്സുമായ് കാത്തിരുന്നാളമ്മ!

എത്ര ഞാൻ വേദനകൾ നൽകിലും സ്നിഗ്ദ്ധമാം
ഹൃത്തിലോ ആനന്ദധാരയായ് മാറ്റിടും,
എത്ര വെറുത്താലുമെന്നെ മറക്കാത്ത
മിത്രമാമമ്മേ! നിനക്കെൻ പ്രണാമം!

എന്നെ സഹിക്കാത്തവർക്കു മുമ്പിൽ സദാ
എല്ലാം സഹിക്കും ധരിത്രിയാണമ്മ!
എന്നും വഴിക്കണ്ണമായ് കാത്തിരിക്കുന്ന,
എന്റെ ശ്രീലോകമേ! നിനക്കെൻ പ്രണാമം!

തിന്മതൻ പാതകൾ തേടി ഞാൻ പോകവേ,
നന്മതൻ വാതായനം തുറന്നെന്നെ നീ,
തന്മതി കെട്ടുപോം നേരത്തു നിത്യവും
സമ്മോദമാർന്നു രക്ഷിക്ക നീ ദൈവമേ….!

മാതൃഭാഷാ ദിനാചരണ ചടങ്ങിൽ കവി
ശ്രീ. ശിവൻ മൂപ്പത്തടം നഗരസഭയിലെ ഫലകത്തിനു മുന്നിൽ
പെരിയാറിനെ രക്ഷിക്കു ആലുവയെ മാലിന്യ മുക്തമാക്കൂ എന്ന മുദ്രാവാഖ്യവുമായി പോരാവകാശ പരിസ്തിധി സംരക്ഷണ സമിതി സംഘടിപ്പിച്ച 48 മണിക്കൂറ ധർണയിൽ ശിവൻ മുപ്പത്തടം കവിത വായിക്കുന്നു
ശ്രീമൻ നാരായണൻെറ മൂന്നു പുസ്തക
ങ്ങൾ ( മൈ റിവർ , കാക്കപ്പൂവേ നീയും
വേണം , സതേൺ ജേണി ) ഇടപ്പള്ളി ചങ്ങ
മ്പുഴ സാംസ്ക്കാരിക കേന്ദ്രത്തിൽ വച്ച്
സാഹിത്യകാരൻ സേതു പ്രൊ.മ്യൂസ് മേരി
ക്കു നല്കി പ്രകാശനം ചെയ്യുന്നു.ജസ്റ്റിസ്
കെ.സുകുമാരൻ , കവി എൻ.കെ.ദേശം ,
കവി ശിവൻ മുപ്പത്തടം , പ്രസാധകൻ സാ
ബിൻ ജോൺ തുടങ്ങിയവർ സമീപം.
ലോക കവിതാ ദിനം
ആചരിച്ചു

ആലുവ:പുരോഗമന കലാ സാഹിത്യ സംഘം മുപ്പത്തടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക കവിതാ ദിനം ആചരിച്ചു.കവി ശിവൻ മുപ്പത്തടത്തിന്റെ വസതിയിൽ സംഘടിപ്പിച്ച കവിതാ ദിനം ആലുവാ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്തു. എം.എ. ഫിറോസ് ഖാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൂടൽ ശോഭൻ ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ട്രീസ മോളി,ജഗദമ്മ ടീച്ചർ, വിശ്വംഭരൻ, വി.എം.പ്രഭാകരൻ, പി.ആർ. ഉണ്ണികൃഷ്ണൻ, കൃഷ്ണേന്ദു എന്നിവർ ആശംസകൾ നേർന്നു.
എം.വി.വിജയകുമാരി, ടി.ആർ.ബാബ
എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 21, 22, 23 തിയതികളിൽ ചരൽകുന്നിൽ വെച്ച് നടക്കുന്ന സംസ്ഥാന നേതൃ ക്യാമ്പിനോട് അനുഭന്ദിച്ചുള്ള ഫണ്ട് ശേഖരണത്തിന്റെ കളമശ്ശേരി മണ്ഡലം തല ഉദ്ഘാടനം സാഹിത്യകാരനും കവിയുമായ ശിവൻ മുപ്പത്തടം നിർവ്വഹിച്ചു. മണ്ഡലം വൈ. പ്രസിഡന്റ് മുഹമ്മദ് അസ്‌ലം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി K A ഷുഹൈബ് , മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് v.k അബ്ദുൾ അസീസ് മുസ്ലിം ലീഗ് നേതാക്കളായ പി.എ ഷാജഹാൻ, എ.എ അബദുള്ള, അബ്ദുൾ സമദ്, മുസ്ലിം ലീഗ്‌…
ബുദ്ധപൂർണ്ണിമ ആഘോഷങ്ങൾ ആരംഭിക്കുന്നു. നല്ലമഴയാണിവിടെ ഹരി അജിതാ ഹരേ പാടുന്നു എഴുത്തുകാരി ഗ്രേ സി ടീച്ചർ, കവി ശിവൻ മുപ്പത്തടം എന്നിവർ പങ്കെടുത്തു
കൂത്തിന് ശേഷം… പ്രിയ കവി ശിവൻ മുപ്പത്തടം.. എന്റെ ഗോപി ചേട്ടൻ തുടങ്ങിയവരോടൊപ്പം