September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

കരിങ്ങാംതുരുത്ത് ചേര്യമംഗലം റോഡിലെ വെള്ളക്കെട്ട്

1 min read

കരിങ്ങാംതുരുത്ത് ചേര്യമംഗലം റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക, ചേര്യമംഗലം റോഡിന്റെ അറ്റകുറ്റപണികൾ നടത്തുക, കരിവേലിൽ റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി കാന നിർമ്മിക്കുക, തടിക്കുഴിയിലെ വെള്ളം സുഗമമായി ഒഴുകുവാനായിട്ടുള്ള കാനയുടെ പോരായ്മകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി ആലങ്ങാട് പഞ്ചായത്ത് കരിങ്ങാംതുരുത്ത് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ ഒപ്പുശേഖരണത്തിൻറെ ഉൽഘാടനം ബിജെപി ആലങ്ങാട് വെസ്റ്റ് ഏരിയ കമ്മിറ്റി പ്രസിഡൻറ് അജിത സുരേഷ് നിർവ്വഹിച്ചു. ബിജെപി കരുമാല്ലൂർ മണ്ഡലം സെക്രട്ടറി സുനിൽ ജോസഫ്, ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിം ബാബു, ഏരിയ കമ്മിറ്റി വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ പി, ബൂത്ത് പ്രസിഡൻറ് ഷിജു കെ എസ്, സെക്രട്ടറി സനൽ പി എസ്, മണ്ഡലം കമ്മിറ്റിയംഗം ശിവൻ എം എ, ഏരിയ കമ്മിറ്റിയംഗം രാജി ഷിജു, ആസാദ് തുടങ്ങിയവർ സംസാരിച്ചു.