September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

കരിങ്ങാൻതുരുത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം

1 min read

ആലങ്ങാട് പഞ്ചായത്തിലെ കരിങ്ങാംതുരുത്തുള്ള സർക്കാർ ആശുപത്രി ഫാമിലി ഹെൽത്ത് സെന്റർ (FHC) ആയി പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പഴയതുപോലെ പ്രൈമറി ഹെൽത്ത് സെൻറർ (PHC) ആയിതന്നെ തുടരുന്ന സർക്കാർ വഞ്ചനക്കെതിരെ ബിജെപി ആലങ്ങാട് വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തുകയുണ്ടായി.

– FHC മാനദണ്ഡ പ്രകാരം ആശുപത്രി സേവനം വൈകിട്ട് 6 മണിവരെയാക്കുക

Advertisements

– പ്രവർത്തനത്തിനാവശ്യമായ സ്റ്റാഫിനെ നിയമിക്കുക

– പ്രവർത്തനത്തിനാവശ്യമായി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക

Advertisements

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണ ബിജെപി മണ്ഡലം വൈസ് പ്രസിഡൻറ് സി ജി സന്തോഷ് ഉൽഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡൻറ് അജിത സുരേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം സെക്രട്ടറി സുനിൽ ജോസഫ് , ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിം ബാബു, വൈസ് പ്രസിഡൻറ് പി രാധാകൃഷ്ണൻ, സെക്രട്ടറി അനിൽ കുമാർ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ അബ്ദുകുഞ്ഞ്, ശിവൻ എം എ, ഏരിയ കമ്മിറ്റിയംഗം രാജി ഷിജു, പ്രദീപ് കെ ആർ, ബൂത്ത് പ്രസിഡൻറ്മാരായ ഷിജു കെ എസ്, സജീവൻ നെടുകപ്പിള്ളി, ബാബു, ബിനോയ് തുടങ്ങിയവർ സംസാരിച്ചു.