September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

ബിനാനിപുരത്ത് വിദ്യാർത്ഥി ചതുപ്പിൽ മുങ്ങി മരിച്ചു

1 min read

നീന്തൽ പഠിച്ചത് കഴിഞ്ഞ ദിവസം . ബിനാനിപുരത്ത് പാടത്ത് കളിക്കാൻ ഇറങ്ങിയ പതിനാലുകാരൻ ചതുപ്പിൽ പുതഞ്ഞ് മുങ്ങിമരിച്ചു. ബിനാനിപുരം സ്വദേശി ആദിത്യൻ സജീവനാണ് മരിച്ചത് . മെയ് 19 വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് ആദിത്യൻ പാടത്തേക്കിറങ്ങിയത്. കൂട്ടുകാർ കൊപ്പം നീന്തിക്കൊണ്ടിരിക്കെ താണുപോയ ആദിത്യനെ നാട്ടുകാർ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പെ ആദിത്യൻ മരിച്ചിരുന്നു. അച്ഛൻ സജീവൻ കല്പണിക്കാരനാണ്. അമ്മ ലത. കൃഷ്ണവേണി ഏക സഹോദരിയാണ്. ഈ പാടത്ത് കുട്ടികൾ മീൻ പിടിക്കാനും കളിക്കാനും മറ്റും എത്താറുണ്ട്. പുഴയിലിറങ്ങി താമസിയാതെ കുട്ടി ചെളിയിലേക്ക് പൂണ്ടു പോകുകയായിരുന്നു .കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.