September 25, 2022

ALANGAD NEWS

ALANGAD VARTHAKAL

പൂർവ വിദ്യാർത്ഥി സംഗമം

1 min read

💫 “ഒരു വട്ടം കൂടി”💞
ഐശ്വര്യം.. അനശ്വരം.. അനുഗ്രഹം…അതുല്യം…അവിസ്മരണീയം…💫
കൊങ്ങോർപ്പിള്ളി ഗവ.ഹൈസ്കൂൾ സതീർത്ഥ്യർക്കും മുൻ അദ്ധ്യാപകർക്കും ഗതകാല സുഖ സ്മരണകളുടെ തുടിക്കുന്ന മണിക്കൂറുകൾ സമ്മാനിച്ചുകൊണ്ട് 1990 എസ്.എസ്.എൽ.സി. ബാച്ച് പ്രഥമ സതീർത്ഥ്യ കുടുംബ സംഗമം 22/05/2022 ൽ കൊങ്ങോർപ്പിള്ളി ഗവ.ഹൈസ്കൂൾ ഹാളിൽ നടന്നു . ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. സനൂജ എ.ഷംസു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ അദ്ധ്യാപക പ്രതിഭകളായ റോസി ടീച്ചർ, ജാനകി ടീച്ചർ, ലൂസി ടീച്ചർ, ആനി ടീച്ചർ, സുനന്ദ ടീച്ചർ, അൽഫോൻസ ടീച്ചർ, സാറ ടീച്ചർ, ഏലിയാമ്മ ടീച്ചർ, മല്ലികാ ടീച്ചർ, ശ്രീലത ടീച്ചർ, രാധാമണി പിള്ള ടീച്ചർ, ട്രീസ്സാ ടീച്ചർ, അബൂബക്കർ സർ, കരിം സർ, വിജയൻ സർ, അബു സർ എന്നിവരെ പൊന്നാട ചാർത്തി ആദരിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു.ഏറ്റവും മുതിർന്ന അദ്ധ്യാപികയായ സൗദാമിനി ടീച്ചറെ റീയൂണിയൻ സംഘാടക സമിതി പ്രതിനിധികൾ വീട്ടിൽ എത്തി പൊന്നാട ചാർത്തുകയും ഉപഹാരം നൽകുകയും ചെയ്തു.വി.ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
നോബിൻ വിതയത്തിൽ, പി.ടി.എ.പ്രസിഡന്റ് ടി.യു പ്രസാദ്, എസ്.എം.സി. ചെയർമാൻ പി.ബി. ഉണ്ണികൃഷ്ണൻ, സതീർത്ഥ്യ പ്രതിനിധികളായ പി.കെ. നസീർ, ജിജിമോൾ, അബ്ദുൾ റഹ്മാൻ, ടി.എം. ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.