June 26, 2022

ALANGAD NEWS

ALANGAD VARTHAKAL

നീറിക്കോട് മഹാദേവക്ഷേത്രത്തിൽ അഷ്ടബന്ധനവീകരണകലശം തുടങ്ങി

1 min read

നീറിക്കോട് മഹാദേവ ക്ഷേത്രോത്സവത്തിനും അഷ്ടബന്ധ നവീകരണ കലശത്തിനും തുടക്കമായി. ജൂൺ 9 നു വൈകിട്ടു 7.30നു കൊടിയേറും. 10നു രാവിലെ 6നു ഗണപതിഹോമം, 7.30ന് എതൃത്തു പൂജ, 8നു നവകം, 9ന് ഉച്ച പൂജ, തുടർ ന്നു ശ്രീഭൂതബലി. 11നു രാതി 7ന് അത്താഴ പൂജ, 8നു വിളക്കിനെഴുന്നള്ളിപ്പ്, തുടർന്നു ഗാനമേള. 12നു രാത്രി 7നു ശ്രീഭൂതബലി, 8നു വിളക്കിനെഴുന്നള്ളിപ്പ്. – പ്രധാന ഉത്സവദിനമായ 13നു – വൈകിട്ടു 5നു കാഴ്ചശീവേലി , തുടർന്നു പകൽപൂരം, രാത്രി 7.30 – നു ശ്രീഭൂതബലി. 14നു രാവിലെ – 6.30ന് ഉഷ പൂജ, വൈകിട്ടു 6 നു – ആറാട്ടുബലി, തുടർന്നു കൊടിയിറക്കൽ, ആറാട്ടെഴുന്നള്ളിപ്പ്, രാത്രി 7.30ന് ആറാട്ടുവരവ്, ഇരുപത്തഞ്ചു കലശം എന്നിവയോടെ ആഘോഷങ്ങൾ സമാപിക്കും.