September 25, 2022

ALANGAD NEWS

ALANGAD VARTHAKAL

സാഹിത്യ സദസ്സിന്റെ ഉദ്ഘാടനം

1 min read

കൊങ്ങോർപ്പിള്ളി ഐക്യകേരള വായനശാലയിൽ സാഹിത്യ സദസ്സിന്റെയും സാംസ്കാരിക വേദിയുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രമ്യ തോമസ്സ് നിർവ്വഹിച്ചു. വായനശാല പ്രസിഡന്റ് ശ്രീ ജെയിൻ . ജെ. മൂലൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ നോബിൻ വിതയത്തിൽ സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ച് ലൈബ്രറി കൗൺസിൽ താലൂക്ക് യൂണിയൻ ജോ: സെക്രട്ടറി ശ്രീ ഷൈവിൻ, . ജില്ലാ കൗൺസിൽ മെമ്പർ P. C അജയകുമാർ , മുൻ സ്റ്റേറ്റ് കൗൺസിൽ അംഗം P.R രഘു , C. Kഗിരി, വിഷ്ണു K.S എന്നിവർ സംസാരിച്ചു. P R സുരേഷ് നന്ദി പറഞ്ഞു. പ്രസ്തുത യോഗത്തിൽ വച്ച് വായനശാലയെ പ്രതിനിധീകരിച്ച് സർഗ്ഗോൽസവത്തിൽ സമ്മാനം നേടിയ കുമാർ അൻ ഷിലിനെ അനുമോദിച്ചു.