September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

വർണ വിസ്മയം തീർത്ത്‌ സജീവ് കൊങ്ങോർപ്പിളളി

1 min read

ചുമർചിത്ര ശൈലി ഇഴുകിചേർന്ന വരകൾ,പ്രകൃതിയും മനുഷ്യനും തമ്മിലുളള ബന്ധം ഇഴചേരുന്ന ചിത്രങ്ങൾ,ഓയിൽ അക്രിലിങ്ക് കളറുകൾ ഉപയോഗിച്ച് ആധുനിക മോഡേൺ ആർട്ടിന്റെ മേമ്പൊടിയോടെയുളള മ്യൂറൽ ചിത്രങ്ങളുടെ വർണ വിസ്മയം എന്നിവയാണ് സജീവ് കൊങ്ങോർപ്പിളളി എന്ന ചിത്രകാരനെ ശ്രദ്ധേയനാക്കുന്നത്. ഒരു തലയിൽ നിന്ന് ഇരു ഉടലുകളുമായി യോഗയെ പ്രതിനിധാനം ചെയുന്ന സ്ത്രീ പുരുഷ ചിത്രം മ്യൂറൽ മോഡേൺ ചിത്രരചനാ ശൈലിയുടെ സമന്വയമാണ് ത്രിമാന തലത്തിൽ വരച്ചിരിക്കുന്നതാണ്