September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

കടുങ്ങല്ലൂരിന്റെ അഭിമാനമായ റഹ്മാൻ ബ്രദേഴ്‌സ്

1 min read

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ തിളങ്ങിയത് കടുങ്ങല്ലൂരുകാർ ആണ് . ‘റഹ്മാൻ ബ്രദേഴ്‌സ് ‘ എന്നറിയപ്പെടുന്ന ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്‌ത ‘ചവിട്ടി’എന്ന സിനിമക്ക് ബഹുമതികൾ ഏറെ .
ചവിട്ടി’ലൂടെ വീണ്ടും സംസ്ഥാന ചലച്ചിത്ര ബഹുമതികള്‍ കരസ്ഥമാക്കിയ കടുങ്ങല്ലൂരിന്റെ ചലച്ചിത്ര പ്രതിഭകളായ റഹ്മാന്‍ ബ്രദേഴ്സിന് അഭിനന്ദനങ്ങൾ .സജാസ് റഹ്മാനും ഷിനോജ് റഹ്മാനും പടിഞ്ഞാറെ കടുങ്ങല്ലൂർ കാമ്പില വളപ്പിൽ ശ്രീ അബ്ദുൽ റഹ്മാന്റെ മക്കളാണ് ഇരുവരും .

അംഗീകാരം സ്വതന്ത്ര സിനിമകൾക്കായി പ്രവർത്തിക്കുന്ന കലാകാരന്മാർക്കും സ്വന്തം കുടുംബത്തിനും സമർപ്പിക്കുകയാണ് റഹ്മാൻ ബ്രദേഴ്‌സ്. ഇത്തരത്തിലുള്ള ചിത്രങ്ങളെ സർക്കാർ പരിഗണിച്ചത്‌ പ്രോത്സാഹനമാണെന്‌ ഷിനോസ് പറഞ്ഞു. പോസ്റ്റ് പ്രൊഡക്‌ഷന്‍, എഡിറ്റിങ്‌ എന്നിവയാണ് ഷിനോസ് ചെയ്‌തിരുന്നത്. സജാസ് തിയറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നാടക സംവിധായകനുമാണ്. കുട്ടികളെ നാടകം പഠിപ്പിക്കുന്നുണ്ട്‌.

Advertisements

പതിവ് ശൈലിയിലുള്ള കച്ചവട, ആർട്ട് സിനിമകളിൽനിന്ന് വ്യത്യസ്തമായ രീതിയിലുള്ള സിനിമകളോടാണ് ഇവർക്ക്‌ താൽപ്പര്യം.
കളിപ്പാട്ടക്കാരനാണ് റഹ്‌മാൻ ബ്രദേഴ്സിന്റെ ആദ്യ സിനിമ. 2015-ൽ പുറത്തിറങ്ങിയ ചിത്രം കൊറിയ, മുംബൈ, ഇറ്റലി തുടങ്ങിയ മേളകളിൽ പ്രദർശിപ്പിച്ചു. 2017ൽ നെറ്ഫ്ലിക്സ് ഈ സിനിമ റിലീസ് ചെയ്‌തിരുന്നു. പുതിയ ചിത്രങ്ങൾ പണിപ്പുരയിലാണെന്ന്‌ സഹോദരങ്ങൾ പറഞ്ഞു.

2020 ലെ അമ്പതാമത് സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ചിത്രമായി റഹ്മാൻ ബ്രദേഴ്സ് (ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും )സംവിധാനം ചെയ്ത വാസന്തി തിരഞ്ഞെടുക്കപ്പെട്ടു.

Advertisements

ആലുവ കടുങ്ങല്ലൂർ കാമ്പിലവളപ്പിൽ അബ്ദുൾ റഹ്മാന്റെയും പരേതയായ ഫാത്തിമയുടെയും മക്കളാണ് ഷിനോസും സജാസും. സിപിഐ എം ബ്രാഞ്ച് അംഗവും കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് കടുങ്ങല്ലൂർ യൂണിറ്റ് സെക്രട്ടറിയുമാണ് അബ്‌ദുറഹ്മാൻ. ബാലസംഘത്തിലൂടെ വളർന്നുവന്നവരാണ് ഇരുവരും. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നാടക കളരിക്ക് നേതൃത്വംകൊടുത്ത വ്യക്തിയാണ് സജാസ്.

ഷിനോസും ഭാര്യ ജാസ്‌മിനും യുസി കോളേജിന് സമീപമാണ് താമസിക്കുന്നത്. സജാസ് നാടക പ്രവർത്തനങ്ങളുമായി തൃശൂരിലാണ് താമസം. സുനിതയാണ് സജാസിന്റെ ഭാര്യ. ഏക മകൾ മഴ.