September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

ലിറ്റിൽ ഫ്ലവർ എൽ പി എസ് ഒളനാട്

1 min read

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ഒളനാട് സ്ഥലത്തുള്ള ഒരു സർക്കാർ/എയ്ഡഡ് /വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ . 1923 പുത്തൻ പള്ളി വികാരിയായിരുന്ന ഫാദർ മാത്യു കൊച്ചു കൊച്ചുകുന്നെഅലിന്റെയും അന്നത്തെ AEO ആയിരുന്ന ശ്രീ കേശവപിള്ള സാറിന്റെയും ശ്രമഫലമായി ഒളനാട്ഗ്രാമത്തിൽ ഈ വിദ്യാലയം ആരംഭിച്ചു. ഈ സ്ഥലം ഒളനാട് വിതയത്തിൽ ഇട്ടൂപ്പ് കുഞ്ഞുവർക്കി അവർകൾ ഈ വിദ്യാലയത്തിന് ഇഷ്ടദാനം നൽകിയതാണ് .ഈ വിദ്യാലയത്തിലെ ആദ്യത്തെ മാനേജർ ബഹുമാനപ്പെട്ട കൊച്ചു കുന്നേൽ അച്ഛനാണ് അദ്ദേഹത്തിൻറെ താൽപര്യപ്രകാരമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമൻ പിള്ള അവർകളാണ്. ശ്രീ കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ അധ്യാപകൻ . കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ എന്നപോലെ കല കായിക വിഷയങ്ങളിലും സ്കൂളിന് പ്രൗഢഗംഭീരമ ചരിത്രം തന്നെ ആണ് പറയാനുള്ളത്.നിരവധി പ്രമുഖരായ വ്യക്തികൾ ആണ് ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിട്ടുള്ളത്.പഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്.പ്രവർത്തി പരിചയ ക്ലാസ്സുകൾക്കും കായിക പരിശീലനത്തിനുമായി പ്രവൃത്തി സമയത്തിന് ശേഷവും സാമ്യം കണ്ടെത്തി വരുന്നു .നിരവധി പ്രമുഖരയ വിദ്യാർത്ഥികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായിഉള്ളത്. പ്രമുഖരായ അംബ്രോസ് കെ എ ഡെപ്യൂട്ടി കളക്ടർ കണയന്നൂർ,ടി ആർ വിൽസൺ എസ് ഐ ഓഫ് പോലീസ്, അഡ്വക്കേറ്റ് ജോസ് കുര്യാക്കോസ്, അഡ്വക്കേറ്റ് രഞ്ജു സെബാസ്റ്റ്യൻ . കടപ്പാട് – School Vikki