September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

ഇങ്ങനെയും ചിലർ ആലങ്ങാട്

1 min read

ആലങ്ങാട് പഞ്ചായത്തിലെ 20-ാം വാർഡിൽ കരിങ്ങാംതുരുത്ത് ചേര്യമംഗലത്ത് താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഹൃദയ രോഗിയായ 65 വയസുള്ള എസ് ആർ രാജു ചേട്ടനും സഹധർമ്മിണിയായ രാധ ചേച്ചിയും താമസിക്കുന്ന വീട്ടിൽ വെള്ളമോ വെളിച്ചമോ എത്തിയിട്ടില്ല. ഒരു മഴ പെയ്താൽ തന്നെ വെള്ളം കയറുന്ന പാടശേഖരത്തിന് സമീപം ശരിയായ നടവഴി പോലുമില്ലാതെ ലൈഫ് മിഷൻ പദ്ധതി പ്രകാരം 2018 ൽ പൂർത്തികരിച്ച വീട്ടിൽ നാളിതുവരെയായിട്ടും വെള്ളവും വെളിച്ചവും എത്തിക്കുവാൻ ഇവിടത്തെ ഭരണകർത്താക്കൾ തയ്യാറായിട്ടില്ല. ഇന്നും രാത്രി കാലങ്ങളിൽ പാമ്പും തവളയും ആണ് ഇവർക്ക് കൂട്ട് … കാലങ്ങൾ മാറിയിട്ടും കോരന് കഞ്ഞി കുമ്പിളിൽ തന്നെ നൽകുന്ന ഇവിടത്തെ ഭരണ തമ്പുരാക്കന്മാർക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം കൂടിയേ തീരൂ. ഈ കുടുംബത്തിന് നീതി ലഭിക്കും വരെ ശക്തമായ ഇടപെടലുകളും സമര പരിപാടികളും ഉണ്ടാകുമെന്ന് ബി ജെ പി അറിയിച്ചു
-സുനിൽ ജോസഫ്-