September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം

1 min read

സഭയ്ക്കും സമൂഹത്തിനും സമുദായത്തിനും സമഗ്രസംഭാവനകള്‍ ചെയ്ത അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷികം ആഘോഷ പൂർവം ആലങ്ങാട്‌ വെച്ച് നടന്നു . ഉച്ചകഴിഞ്ഞ് 4 ന് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ ദിവ്യബലിയും പ്രാര്‍ത്ഥനാശുശ്രൂഷകളും നടന്നു .
തുടര്‍ന്ന് ചേർന്ന അനുസ്മരണ സമ്മേളനത്തിൽ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും ലെയ്റ്റി കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു . അനുസ്മരണ സമ്മേളനത്തില്‍ വെച്ച് അഡ്വ.ജോസ് വിതയത്തിലിന്റെ സ്മരണയെ എക്കാലവും നിലനിര്‍ത്തുന്നതിനും വിവിധ പദ്ധതികള്‍ക്കുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിക്കുന്ന അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന് ആരംഭം കുറിച്ചതായി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
വിവിധ സഭാ വിഭാഗങ്ങളിലെ പിതാക്കന്മാരും സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളും, ജനപ്രതിനിധികളും, വിവിധ സംഘടനാപ്രതിനിധികളും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും അനുസ്മരണ സമ്മേളനത്തിലും പങ്കെടുത്തു .