September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

ജൽജീവൻ പദ്ധതി പുനരാരംഭിക്കാൻ ആലങ്ങാട് ബി.ജെ.പി. ധർണ

1 min read

ആലങ്ങാട് പഞ്ചായത്തിൽ ജൽജീവൻ പദ്ധതി പുനരാരംഭിക്കാത്തതിൽ ബി.ജെ.പി.യുടെ പ്രതിഷേധം. ബി.ജെ.പി. പ്രവർത്തകർ പഞ്ചായത്തോഫീസിനു മുന്നിൽ ധർണ നടത്തി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തിയിട്ടുള്ള റോഡ് നിർമാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും തോട് കൈയേറി സ്വകാര്യസ്ഥാപനം റോഡ് നിർമിച്ചിട്ടും പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

ബി.ജെ.പി. ആലങ്ങാട് ഈസ്റ്റ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ധർണ കരുമാല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് ജെയിംസ് മഞ്ഞളി ഉദ്ഘാടനം ചെയ്തു. കെ.ആർ. രതീഷ് അധ്യക്ഷത വഹിച്ചു. കെ.എസ്. സുരേഷ്, സുരേഷ് പൈ, ഇ.എസ്. രാജേഷ്, വിജു സുരേഷ് എന്നിവർ സംസാരിച്ചു.

Advertisements