September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

പെരിയാറിൽ പൊലിഞ്ഞ കുരുന്നു ജീവനുകൾ

1 min read

എന്ത് കൊണ്ട് എന്ത് കൊണ്ട് നമ്മുടെ നദികൾ മക്കളുടെ ജീവനുകൾ എടുക്കുന്നു . സ്‌കൂൾ പൂട്ടിയ ഈ രണ്ടു മാസത്തിനുള്ളിൽ പെരിയാറിൽ മാത്രം പൊലിഞ്ഞത് രക്ഷപെടുത്താനാവുന്ന പത്തിലേറെ ജീവനുകളാണ് . അതെല്ലാം കുട്ടികൾ ആണെന്നുള്ളതാണ് ഏറെ ദുഃഖകരം . മലയോര മാഫിയ മണൽ മാഫിയയുടെ മേലെ നേടിയ വിജയത്തിന് പിന്നാലെ കോടതികൾ നദികളിലെ നദികളിടെ മണൽ വാരലിനു കടുത്ത നിബന്ധനകൾ വച്ചു . അതോടെ പുഴകളും നദികളും ആഴ കടലുകളും കിടങ്ങുകളുമായി രൂപാന്തരം പ്രാപിച്ചു . 2018 ലെ പ്രളയം കഴിഞ്ഞതോടെ ഡാമിൽ നിന്നും കിഴക്കൻ മലകളിൽ നിന്നും ഒഴുകി എത്തിയ എക്കലും മണലും എല്ലാം കൂടി കുഴഞ്ഞിട്ട് പുഴയുടെ ഇരു കരകളിലും ചതുപ്പുകളും രൂപം കൊണ്ടിരിക്കുന്നു . അതോടൊപ്പം പുല്ലും ചെറു ചെടികളും മരങ്ങളും എല്ലാം കൂടി ചേർന്ന് പുഴയുടെ ഇരു കരകളിലും പൊതുവെ ഒരു വനാന്തരീക്ഷം ആണുള്ളത് . ഇപ്പോൾ നടക്കുന്ന മരണങ്ങൾ എല്ലാം തന്നെ ഈ ചതുപ്പുകളിൽ ആണ് . കാണുമ്പോൾ കര ഭൂമി പോലെ തോന്നുമെങ്കിലും ചവിട്ടുമ്പോൾ പുഴയുടെ ആഴങ്ങളോളം തന്നെ ഉള്ള ചെളിയിലേക്ക് ആൾ താഴ്ന്നു പോകും .

കുട്ടികളിൽ ഈയിടെ ഉണ്ടായ അമിതമായ ലഹരി ഉപയോഗ ആസക്തി കാരണം അവർ തിരഞ്ഞെടുക്കുന്നത് ഇത്തരം ഒളി താവളങ്ങൾ ആണ് . ആരെങ്കിലും ചോദിച്ചാൽ പുഴയിൽ കുളിക്കാൻ പോകുന്നെന്നോ കളിയ്ക്കാൻ പോകുന്നെന്നോ മീൻ പിടിക്കാൻ പോകുന്നെന്നോ ഉള്ള മറുപടി ആയിരിക്കും ലഭിക്കുന്നത് . മുതിർന്നവരെ തെറ്റി ധരിപ്പിക്കാൻ കയ്യിൽ ഫുട്‍ബോളോ ചൂണ്ടയൊ കാണും . ലഹരി വസ്തുക്കൾ ഒളിപ്പിക്കാൻ ഇത്ര അധികം സ്ഥലം ആവശ്യമില്ലല്ലോ . കാറ്റു കൊള്ളാനും ചൂണ്ടയിടാനും എന്ന വ്യാജേന ലഹരി സംഘങ്ങൾ , നാട്ടുകാർ ഭീതിയിലും .

Advertisements

പെരിയാറിന്റെ ഇരു കരകളിലും ഇത്തരം കുട്ടി ലഹരി മാഫിയ സംഘങ്ങൾ താവളമാക്കുന്നതായി നാട്ടുകാരുടെ പരാതി. രാത്രിയും പകലും ഇവിടെ സംഘങ്ങൾ തമ്പടിക്കുന്നു. പാലത്തിനടിയിൽ പുഴയുടെ തീരത്താണ് ഇവർ പ്രധാനമായും എത്തുന്നത്. ചിലപ്പോൾ പാലത്തിനു മുകളിലും ഇത്തരം സംഘങ്ങൾ എത്തുന്നുണ്ട്. പുഴയരികിൽ കാറുകളിലും ബൈക്കുകളിലും എത്തുന്നവർ മണിക്കൂറുകളോളമാണ് ഇവിടെ ചെലവഴിക്കുന്നത്. പാലത്തിനു മുകളിൽ കാറ്റു കൊള്ളാൻ എന്ന നിലയിലും താഴെ ചൂണ്ടയിടാൻ എന്ന വ്യാജേനയും സംഘങ്ങൾ എത്തുന്നു.

ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും അപരിചിതരാണ് ഇവിടേക്ക് എത്തുന്നത്. പെട്ടെന്ന് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയില്ലെന്നതിനാലാണ് ഇവർ പാലത്തിനു താഴെയും പുൽക്കാടുകളിലും തമ്പടിക്കുന്നത് . ചില സംഘങ്ങൾ വാഹനങ്ങളിലിരുന്നു മദ്യപിക്കുന്നുണ്ട്. കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുടെ കൈമാറ്റത്തിനും ഇവിടെ വേദിയാകുന്നു. പുഴയിൽ സ്വൈര്യമായി കുളിക്കാനോ മറ്റോ കഴിയാത്ത അവസ്ഥയാണ് നാട്ടുകാർക്ക്.

Advertisements

പൊലീസിനെയോ എക്സൈസിനെയോ വിവരം അറിയിച്ചാൽ അവർ എത്തുമ്പോഴേക്കും ഇത്തരക്കാർ രക്ഷപ്പെടുകയാണ് പതിവ് . കുട്ടി സംഘങ്ങൾ മുതിർന്നവരേക്കാൾ കൂടുതൽ ജാഗ്രത ഉള്ളവർ ആയിരിക്കും . അവർ ചിതറി ഓടുന്നത് പലപ്പോഴും തലക്ക് വെളിവ് ഇല്ലാതെയും ആവും . അധികവും ഇരുട്ടായതിനാൽ ഓടുന്നത് എങ്ങോട്ടാണെന്ന് ഒരു രൂപവും ഉണ്ടാവില്ല . ദിശ തെറ്റി ഓടുന്നത് പുഴയുടെ വശങ്ങളിൽ ഉള്ള ചതുപ്പിലേക്കാണെകിൽ കൂടെ ഉള്ളവർ പോലും ചിലപ്പോൾ ഇങ്ങനെ ഒരാൾ പോയ കാര്യം അറിയില്ല . ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ സംഘങ്ങളെ നാട്ടുകാരായ യുവാക്കളുടെ നേതൃത്വത്തിലും പല തവണ ഇവിടെ പിടികൂടിയിട്ടുണ്ട്. പലപ്പോഴും പ്രായം തികഞ്ഞിട്ടില്ലാത്ത യുവമിഥുനങ്ങളെയും ഇവിടെ നിന്നും നാട്ടുകാർ ഓടിച്ചു വിട്ടിട്ടുണ്ട് . എങ്കിലും കഥ അവർ മറിച്ചു പറയുമെന്ന ഭീതിയിൽ ഇപ്പോൾ നാട്ടുകാരും അധികം ഇടപെടാറില്ല . അതവർക്കൊരു തണലായിട്ടുണ്ട് . പെണ്ണ് മക്കളുള്ള രക്ഷിതാക്കൾ സൂക്ഷിക്കുക, നിങ്ങളുടെ പെൺ ചുറ്റും കഴുകന്മാർ പറക്കുന്നുണ്ട്.. സ്വന്തം മക്കളോട് മനസ് തുറന്ന് സംസാരിക്കാൻ രക്ഷിതാകൾ ഇനിയെങ്കിലും സമയം കണ്ടെത്തണം .ആണ്‍ മക്കളുള്ള രക്ഷിതാക്കളാണ് ശരിക്കും സൂക്ഷിക്കേണ്ടത്. ആണ്‍ പെണ്‍ വിവേചനമില്ലാതെയും പരസ്പര ബഹുമാനത്തോടെയും ഇടപെടാന്‍ മക്കളെ പരിശീലിപ്പിക്കണം. പ്രതിസന്ധികളെ നേരിടാന്‍ ആണ്‍പെണ്‍ വിവേചനമില്ലാതെ പരിശിലിപ്പിക്കുകയും വേണം.

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മരണപ്പെട്ടത് രണ്ടു കുട്ടികൾ ആണ് . രണ്ടു പേരുടെയും മരണം ചതുപ്പിൽ പുതഞ്ഞു തന്നെ ആണെന്നുള്ളതാണ് ഏറെ ദുഃഖകരം . ഒരാഴ്ച മുൻപ് നടന്ന മരണത്തിൽ ഫുട്ബാൾ ചതുപ്പിൽ വീണപ്പോൾ ഇറങ്ങി എടുക്കാൻ ശ്രമിച്ചതിനിടയിൽ മരണം സംഭവിച്ചു എന്നാണ് പറയുന്നത് . സത്യം എന്താണെന്നു ആർക്കറിയാം . പല മരണങ്ങളുടെയും പിന്നാമ്പുറങ്ങൾ തേടി പോയാൽ ഇനിയും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അറിയാൻ കഴിയും . പോയപ്പോൾ ആ വ്യക്തിയുടെ വീട്ടുകാർക്ക് പോയി . പ്രായപൂർത്തി ആയിട്ടില്ലാത്തതിനാൽ ഇത്തരം ഒരു സംഭവം അവരുടെ ഇടക്ക് നടന്നാൽ അത് പൊറത്ത് പറയാൻ പോലും ഇത്തരക്കാർ ഇപ്പോൾ മിനക്കെടാറില്ല . രണ്ടു ദിവസം മുൻപ് നടന്ന ഒരു മരണത്തിൽ നടന്ന കാര്യം നാട്ടുകാരും വീട്ടുകാരും അരിഞ്ഞത് വളരെ വൈകി ആണ് . കുട്ടി സംഘം പേടിച്ചു പോയത് കൊണ്ടാണ് പുറത്തു പറയാതെ ഇരുന്നത് എന്ന് ഭാഷ്യം .

“പെരിയാറിൽ മുങ്ങി മരണം” എന്ന് ഗൂഗിൾ ഇൽ സേർച്ച് ചെയ്‌താൽ ഇതിലും ഞെട്ടിപ്പിക്കുന്ന മരണങ്ങൾ ആണ് നിങ്ങളെ കാത്തിരിക്കുന്നത് .

ലഹരി സംഘങ്ങൾ പ്രദേശത്ത് തുടർച്ചയായി തമ്പടിക്കുന്നത് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെയും ഇത്തരം സംഘങ്ങൾ പുഴയുടെ തീരത്ത് എത്തിയെങ്കിലും നാട്ടുകാർ സംഘടിച്ചെത്തി ഇവരെ തുരത്തുകയായിരുന്നു. ഇത്തരം സാമൂഹിക വിരുദ്ധ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവർ ആവശ്യപ്പെട്ടു.