September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

തോടുകളുടെ ശുചീകരണം നടക്കുന്നു

1 min read

ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായി തോടുകളിൽ തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ആലങ്ങാട് പഞ്ചായത്തിലെ എല്ലാ തോടുകളിലും പണികൾ പുരോഗമിക്കുന്നു . മാലിന്യം നിറഞ്ഞതുമൂലം വർഷങ്ങളായി നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ് പഞ്ചായത്തിലെ തോടുകൾ . പെരിയാറിന്റെ കൈവഴി തൊടുകളാണിത് . വേലിയേറ്റ സമയത്ത് വെള്ളം കൂടുതലും വേലിയിറക്ക സമയത്ത് വെള്ളം കുറവുമായിരിക്കും. മാലിന്യം നിറഞ്ഞതുമൂലം കറുത്ത കളറിലാണ് വെള്ളവും മണ്ണും കാണപ്പെടുന്നത്. തോടിന്റെ ഇരു വശങ്ങളിലും മരങ്ങൾ വളർന്ന് കാടുപിടിച്ച നിലയിലുമാണ് . കയ്യേറ്റങ്ങളും ബഹു വ്യാപകം . തോട്ടിലെ മാലിന്യം പൂർണ്ണമായും നീക്കം ചെയ്യും. വളർന്നു നിൽക്കുന്ന മരങ്ങളും നീക്കം ചെയ്യും. മഴ കൊണ്ട് പിടിക്കുന്നതിനു മുൻപ് പ്രവർത്തികൾ പൂർത്തിയാക്കും. തോടുകളുടെ സ്വഭാവിക ഒഴുക്ക് വീണ്ടെടുക്കുകയാണ് ലക്ഷ്യം.

പെരിയാറിലെ ജലം പനിനീർ പോലെ ആക്കാൻ ഇവിടുത്തെ ജനങ്ങൾ ആദ്യം ശ്രമിക്കുക . Kochi നഗരത്തിന്റെ കുടിവെള്ളം തരുന്ന ഈ പുണ്യ നദിയിൽ മാലിന്യം ഇടാൻ ആരും തുനിയരുത് . ഇടയാർ ഭാഗത്തെ company ഉടമകളും തൊഴിലാളികളും ദയവായി പെരിയാർ നിങ്ങളുടെ തോട് ആക്കരുത് . പെരുമ്പാവൂർ മുനിസിപ്പാലിറ്റി, കാലടി, ആലുവ, കളമശ്ശേരി മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന മാലിന്യങൾ ദയവായി പെരിയറിന്റ കൈവഴി കളി ലേക്ക് ഒഴുക്കരുത് . ഒരു സ്റ്റേറ്റ്ന്റെ ഹെൽത്ത്‌ ഇൻഡക്സ് സൂചിക അവിടത്തെ നദികൾ എത്രത്തോളം മാലിന്യo കലരാത്ത ജലം carry ചെയ്യുന്നു എന്നതാണ് . കളക്ടർ, പൊലൂഷൻ control മാത്രം വിചാരിച്ചാൽ മാത്രം ഇതു നടക്കില്ല . കടുങ്ങല്ലൂർ പഞ്ചായത്ത് ഏലൂക്കര യിൽ നിന്നും ആരംഭം കുറിക്കുന്ന ഓഞ്ഞിതോട് യഥാർത്ഥത്തിൽ ഒരു വെള്ളാനയാണ്
കാരണം ഓരോ വർഷത്തിലും ലക്ഷക്കണക്കിന് രൂപയാണ് പുനരുദ്ധാരണത്തിന് ചെലവിടുന്നത് ഇതുവരെ ചിലവ് കണക്ക് പരിശോധിച്ചാൽ കോടിക്കണക്കിനു രൂപ ഈ ഇനത്തിൽ ചെലവഴിക്കപ്പെട്ടത് ഉണ്ട് . ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇതിൽ ഒരു പങ്ക് വഹിക്കുന്നുണ്ട് . ഇതിനൊരു ശാശ്വതമായ പരിഹാരമാണ് ആവശ്യം . അതെ കുറിച്ച് ഒരു പഠനം നടത്തണം . ഇപ്പോഴത്തെ അവസ്ഥയിൽ വർഷകാലത്ത് പെരിയാറിലെ വെള്ളം തോട്ടിൽ കയറാറുള്ള ഉള്ളൂ . വേനൽക്കാലത്ത് വെള്ളം തോട്ടിൽ കൂടി ഒഴുകാറില്ല . വാട്ടർ ലെവൽ വളരെ ഡിഫറെന്റ് ആയിട്ടാണ് ഈ പ്രദേശത്ത് നിൽക്കുന്നത് ഈ തോടിന് അഭിമുഖമായി ഈ പഞ്ചായത്തിലെ നിരവധി സഞ്ചാര വഴികളുണ്ട് അവിടെയെല്ലാം പണിതിരിക്കുന്ന ബ്രിഡ്ജുകൾ എല്ലാം അശാസ്ത്രീയ രീതിയിലാണ് നിലകൊള്ളുന്നത് . ബോട്ട് പോകാനോ വഞ്ചി പോകാനോ കഴിയാത്ത രീതിയിലാണ് ഇപ്പോഴുള്ള പല ബ്രിഡ്ജ് കളുടെയും അവസ്ഥ . ഒരു ശാശ്വതമായ പരിഹാരം ടൂറിസം വകുപ്പുമായി ആലോചിച്ച് ഇതിന്റെ ഇതു സൈഡിലും റോഡുകൾ നിർമ്മിച്ച് നടപ്പാത ഉണ്ടാക്കി സായാഹ്നങ്ങൾ ചിലവഴിക്കാൻ ഒരിടം ആക്കി മാറ്റുക . ജനങ്ങൾക്ക് കൈമാറുക ജനങ്ങൾ സംരക്ഷിക്കട്ടെ ഇവിടുത്തെ പ്രദേശവാസികൾ ഇരുകൈയും നീട്ടി സ്വീകരിക്കും

Advertisements