September 20, 2022

ALANGAD NEWS

ALANGAD VARTHAKAL

പച്ചക്കറി ഉത്പാദനത്തിൽ ആലങ്ങാട് ഏറെ മുന്നിൽ

1 min read

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറിക്കൃഷിയിൽ മികച്ച വിളവ്. ആലങ്ങാട് കൃഷിഭവൻ ആത്മ സീഡ് മണി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും എവർ ഗ്രീൻ കർഷക സ്വയംസഹായ സംഘവും കൃഷിക്ക് നേതൃത്വം നൽകി. വെണ്ട, പൊട്ടുവെള്ളരി , മുളക്, പാവൽ , പടവലം, തക്കാളി, പയർ എന്നിവയ്ക്ക് നല്ല വിളവ് ലഭിച്ചു. ഒരു ഏക്കർ ഭൂമിയിലാണ് കൃഷി നടത്തിയത് . പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് പാനായിക്കുളത്ത് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യ തോമസ് നിർവഹിച്ചു.