September 21, 2022

ALANGAD NEWS

ALANGAD VARTHAKAL

NMMS സ്ക്കോളർഷിപ്പ് വിജയി ഷഹദയെ ആദരിച്ചു

1 min read

2021-22 വർഷത്തെ എൻ.എം.എം. എസ്. സ്കോളർഷിപ്പിന് അർഹത നേടിയ ഷഹദ കെ ഇ യെ തിരുവാലൂർ മുസ്ലിംലീഗ് കമ്മിറ്റി ആദരിച്ചു. വാർഡ് മെമ്പർ അഡ്വ: എം. കെ നൗഷാദ് സ്നേഹോപഹാരം കൈമാറി. അനുമോദന ചടങ്ങിന് സൈതലവി എം. സി, ആലികുഞ്ഞി തിരുവാലൂർ, അസീസ് തിരുവാലൂർ എന്നിവർ നേതൃത്വം നൽകി. മംഗലശ്ശേരി കെ. ഇ. കബീർ – ലുബൈന ദമ്പതികളുടെ മകളാണ് ഉന്നതവിജയം കരസ്ഥമാക്കിയ ഷഹദ – ചിത്രത്തിന് കടപ്പാട് – വാഴക്കാട് ഡോട്ട് കോം