September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

1 min read

*നൗഷാദ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി, ALL INDIA BLOOD DONORS ASSOCIATION നുമായി സഹകരിച്ച് എറണാകുളം ലേക്ഷോര്‍ ഹോസ്പിറ്റലില്‍ വച്ച് INHOUSE BLOOD DONATION CAMP സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്‍റ് നൗഷാദ് ചെമ്പറക്കിയുടെ അധ്യക്ഷതയില്‍ കൂടിയ ക്യാമ്പ്,നൗഷാദ് അസോസിയേഷന്‍ സംസ്ഥാന ജനഃസെക്രട്ടറി നൗഷാദ് എളമക്കര ഉദ്ഘാടനം ചെയ്തു.*
*നൗഷാദ് മാളികംപീടിക,നൗഷാദ് പാനായിക്കുളം,നൗഷാദ് കരിമ്പനക്കല്‍,നൗഷാദ് മേതല,നൗഷാദ് കണ്ടന്തറ,നൗഷാദ് വണ്ടര്‍ല,നൗഷാദ് നെല്ലിക്കുഴി,നൗഷാദ് ഓണമ്പിളളി,നൗഷാദ് എഴിപ്രം എന്നിവര്‍ രക്തദാനം നടത്തി.എല്ലാ ജില്ലകളിലും,GCC യിലും രക്തദാന ക്യാമ്പുകള്‍ നടന്ന് വരുന്നു.