September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

ഒരു ആലങ്ങാടൻ ചരിതം

1 min read

ശ്രീ ജയചന്ദ്രൻ എഴുതിയ ” ഒരു ആലങ്ങാടൻ ചരിതം’ എന്ന ചരിത്രാന്വേഷണ പുസ്തകം പുറത്തിറങ്ങി . ജനുവരി 24 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കോട്ടപ്പുറം കെ.ഇ.എം ഹൈസ്കൂളിൽ വച്ചു നടക്കുന്ന ചടങ്ങിൽ കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസലർ ശ്രീ.എം.സി ദിലീപ് കുമാർ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രമ്യ തോമസ്, കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ശ്രീലത ലാലു എന്നിവർക്ക് ആദ്യ പ്രതികൾ നല്കി പ്രകാശനം നിർവ്വഹിച്ചു . ആലങ്ങാട്, കരുമാലൂർ, കടുങ്ങല്ലൂർ, വരാപ്പുഴ തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുന്ന പഴയ ആലങ്ങാടൻ നാട്ടുരാജ്യത്തേയും അവിടത്തെ സംസ്കാരത്തേയും കുറിച്ചുള്ള ഈ പുസ്തകം ഏതൊരു ആലങ്ങാട്ടുകാരനും ഒരിക്കലെങ്കിലും വായിച്ചിരിക്കണമെന്ന് കരുതുന്നു.