September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

എം.എൻ. ചന്ദ്രൻ അനുസ്മരണം

1 min read

രാഷ്ടീയ സാമുദായികരംഗത്ത് നിറസാന്നിധ്യമായിരുന്ന കരുമാല്ലൂർ എം.എൻ. ചന്ദ്രന്റെ ഒമ്പതാം ചരമവാർഷികദിനത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. എം.എൻ. ചന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനം കെ.ബി. സജീവ് ഉദ്ഘാടനംചെയ്തു. എം.എ. പ്രദീപ് അധ്യക്ഷത വഹിച്ചു. കൊടുവഴങ്ങ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സി.കെ. മണി, പഞ്ചായത്തംഗം പോൾസൺ ഗോപുരത്തിങ്കൽ, കെ.ആർ. പൊന്നപ്പൻ, ടി.ഡി. അശോക് കുമാർ, എം.വി. ധനഞ്ജയൻ, എ.എം. ജയകുമാർ, കെ.പി. ഭരതൻ, സാബു കണ്ണംകുളം, കെ.എം. രാജീവ്, എം.എൻ. സുധി എന്നിവർ സംസാരിച്ചു.