September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

വിപിൻചന്ദ് അനുസ്മരണവും മാദ്ധ്യമ സെമിനാറും

1 min read

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് ആൻഡ് ലൈബ്രറിയുടെ പ്ലാറ്റിനംജൂബിലി ആഘോഷം കേളിതത്തിന്റെ ഭാഗമായി കൊടുവഴങ്ങ എസ്.എൻ എൽ.പി സ്‌കൂളിൽ മാദ്ധ്യമസെമിനാറും പി.സി. വിപിൻചന്ദ് അനുസ്മരണവും നടന്നു. അഭിലാഷ് മോഹൻ ഉദ്ഘാടനവും അനുസ്മരണവും നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ വിഷയാവതരണം നടത്തി. സ്വാഗതസംഘം ചെയർമാൻ കെ.എൻ. ഉണ്ണി അദ്ധ്യക്ഷനായി. ചടങ്ങിൽ പ്രാദേശിക മാദ്ധ്യമ പ്രവർത്തകരെ ആദരിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ആർ. രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ, പ്ലാറ്റിനം ജൂബിലി സ്വാഗതസംഘം കൺവീനർ വി.ജി. ജോഷി, സെക്രട്ടറി ടി.വി. ഷൈവിന് എന്നിവർ പ്രസംഗിച്ചു.