September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

കുടിവെള്ളമില്ലാതെ കൊടുവഴങ്ങ

1 min read
Alt Text

Caption

കടുത്ത വേനലിൽ കുടിവെള്ളമില്ലാതെ നട്ടംതിരിയുകയാണ് ആലങ്ങാട്-കൊടുവഴങ്ങ പ്രദേശവാസികൾ. ജല അതോറിറ്റി ഓഫീസിൽ പരാതി അറിയിച്ചിട്ടും നടപടിയില്ല. ഇതേത്തുടർന്ന് പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണിവർ. കൊടുവഴങ്ങ തടിപ്പാലം, തച്ചേത്തുകുന്ന്, കല്ലുപാലം പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷം. ഇവിടെ വല്ലപ്പോഴും മാത്രമേ പൈപ്പിലൂടെ വെള്ളമെത്തൂ. മർദം കുറവായതിനാൽ എല്ലാ പ്രദേശങ്ങളിലേക്കും വെള്ളമെത്തുന്നില്ല. പൈപ്പിലൂടെ വെള്ളമെത്തുന്ന ദിവസം കഴിയുന്നത്ര വെള്ളം ശേഖരിച്ചുവച്ചാണ് പലരും ഉപയോഗിക്കുന്നത്.

മുപ്പത്തടം ജല അതോറിറ്റി ഓഫീസിൽ വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മുൻ വാർഡ് മെംബർ ജോസ് ഗോപുരത്തിങ്കൽ പറഞ്ഞു. ആലങ്ങാട് കുന്നേലുള്ള സംഭരണിയിൽനിന്നാണ്വെള്ളമെത്തിക്കുന്നത്.വിതരണക്കുഴലുകൾ ജീർണാവസ്ഥയിലായതിനാൽ മർദം ഏറെ കുറച്ചാണ് വിതരണം നടത്തുന്നത്. അതുകൊണ്ടാണ് ആവശ്യത്തിന് വെള്ളം കിട്ടാത്തത്. ഇതിന് അടിയന്തരമായി പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Advertisements