September 19, 2022

ALANGAD NEWS

ALANGAD VARTHAKAL

കൊടുവഴങ്ങ ലൈബ്രറി പ്ലാറ്റിനം ജൂബിലിയാഘോഷം

1 min read

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് ആൻഡ് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ അവസാനിച്ചു . ഒരുവർഷത്തെ ആഘോഷം മന്ത്രി പി. രാജീവ് ഉദ്ഘാടനംചെയ്തു. ലൈബ്രറിക്ക് പ്ലാറ്റിനം ജൂബിലി ഹാൾ നിർമിക്കുവാൻ പണം അനുവദിക്കുമെന്ന് മന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ അറിയിച്ചു. സ്വാഗതസംഘം ചെയർമാർ കെ.എൻ. ഉണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ആലങ്ങാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി, ജില്ലാ പഞ്ചായത്തംഗം കെ.വി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ. രാമചന്ദ്രൻ, മിനി ബാബു, പി.വി. മോഹനൻ, എം.കെ. ബാബു, സി.എസ്. ദിലീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു. കലാസന്ധ്യയും സംഘടിപ്പിച്ചു.