September 20, 2022

ALANGAD NEWS

ALANGAD VARTHAKAL

ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെ വെറുതെ വിട്ടു

1 min read

ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാൻ ഉള്‍പെടെ ആറ് പ്രതികളെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കുറ്റപത്രത്തില്‍ നിന്നൊഴിവാക്കി. ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്നും ആര്യന്‍ ഖാനെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും എന്‍.സി.ബി. കേസില്‍ 6,000 പേജുള്ള കുറ്റപത്രതമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് .
ആഡംബര കപ്പലില് എന്.സി.ബി. സംഘം നടത്തിയ റെയ്ഡില് വ്യാപക ക്രമക്കേടുകള് നടന്നതായും ആരോപണമുണ്ടായിരുന്നു കപ്പലില് നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള് ആര്യന് ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല. അതിനാല് തന്നെ അദ്ദേഹത്തിന്റെ മൊബൈല്ഫോണോ ചാറ്റുകളോ പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല, ചാറ്റുകളില് നിന്ന് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം കണ്ടെത്താനായിട്ടില്ല. എന്.സി.ബി. നടത്തിയ റെയ്ഡിന്റെ വീഡിയോ പകര്ത്തിയിട്ടില്ല. ഒട്ടേറെ പ്രതികളില് നിന്ന് കണ്ടെടുത്ത ലഹരിമരുന്നെല്ലാം ഒരൊറ്റ തൊണ്ടിമുതലായാണ് കേസില് രേഖപ്പെടുത്തിയിരിക്കുന്നതെന്നും എന്സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ലഹരിപാര്ട്ടി കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള് ഉയര്ന്നതോടെയാണ് അന്വേഷണം എന്.സി.ബി.യുടെ പ്രത്യേകസംഘം ഏറ്റെടുത്തത്.