September 19, 2022

ALANGAD NEWS

ALANGAD VARTHAKAL

ആലങ്ങാടിന്റെ അഭിമാനം ആയ ആനന്ദ്

1 min read

പള്ളത്തുനാട് ചീരത്തു വീട്ടിൽ ബി എസ് എൻ എൽ ഉദ്യോഗസ്ഥൻ എൻ ആർ ഷാജിയുടെയും സിന്ധുവിന്റെയും മകൻ ആണ് ആനന്ദ് . എറണാകുളം കൊങ്ങോർപ്പിള്ളി ഗവ എച്ച് എസ് എസ്സിൽ പ്ലസ് ടു വിദ്യാർത്ഥി ആണ് . 8 , 9 , 10 , ക്ലാസ്സുകളിൽ പഠിക്കുമ്പോൾ തുടർച്ച ആയ 3 വർഷവും സംസ്ഥാന കലോത്സവത്തിൽ ഭാരതനാട്യം കുച്ചിപുടി , നാടോടിനൃത്തം എന്നിവക്ക് എ ഗ്രേഡ് നേടിയിരുന്നു ആനന്ദ് . കോവിടിന്റെ അടച്ചു പൂട്ടലിൽ പ്ലസ് 1 പഠന കാലത്ത് കലോത്സവം ഇല്ലാതെ ആയി . ആ നഷ്ടത്തിന്റെ സങ്കടത്തിൽ ഇരിക്കുമ്പോൾ ആണ് ആട്ടം പാട്ടിൽ അവസരം ലഭിക്കുന്നത് . സിനിമാറ്റിക് ഡാൻസ് നാടോടി നൃത്തം എന്നിവയിൽ ഒന്നാം സമ്മാനം . ഒരു ഇടവേളയ്ക്കു ശേഷം വിജയത്തിന്റെ തുടർച്ച ആയി . സ്‌കൂൾ കലോത്സവ നൃത്ത മത്സരങ്ങളിലെ വിജയത്തുടർച്ച ഇല്ലാതെ ആക്കിയ കോവിഡിനോടുള്ള പ്രതികാരമാണ് ആനന്ദിന് ആട്ടവും പാട്ടിലെ ഡബിൾ നേട്ടം . മിനിസ്ട്രി ഓഫ് എഡ്യുക്കേഷൻ (ഗവ: ഓഫ് ഇന്ത്യ) എല്ലാ വർഷവും നടത്തി വരുന്ന കലാ ഉത്സവ് ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് (ക്ലാസിക്കൽ ഡാൻസ് ബോയ്) ആനന്ദ് പങ്കെടുതിത്തിട്ടുണ്ട് . കേരളത്തിലുള്ള കുട്ടികളെ തിരുവനന്തപുരം സർവ്വശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ബി ആർ സി മുഖേനയാണ് മത്സരത്തിലൂടെയാണ് തിരഞ്ഞെടുത്തത്.