September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

വാഹനങ്ങളിലെ ബാറ്ററി മോഷണം പോകുന്നു

1 min read

ആലങ്ങാട് മേഖലയിൽ പാർക്ക്‌ചെയ്തിടുന്ന വാഹനങ്ങളിൽനിന്നും ബാറ്ററി അഴിച്ചുകൊണ്ടുപോകുന്നു. കഴിഞ്ഞദിവസം കരിങ്ങാംതുരുത്തിൽ ഗ്രാമോത്സവം മൈതാനത്ത് പാർക്ക്‌ചെയ്തിട്ടിരുന്ന മിനി ലോറിയുടെ ബാറ്ററിയാണ് മോഷണം പോയത്. കരിങ്ങാംതുരുത്ത് മുണ്ടോളിപ്പറമ്പ് ഹംസയുടെ വണ്ടിയിൽനിന്നുമാണ് രാത്രിയിൽ ബാറ്ററി അഴിച്ചുകൊണ്ടുപോയിരിക്കുന്നത്. മീൻകച്ചവടക്കാരനായ ഹംസ പുലർച്ചെ വണ്ടിയിലെത്തിയപ്പോഴാണ് ബാറ്ററിയില്ലാത്ത വിവരമറിയുന്നത്.
അതോടൊപ്പം തന്നെ വാഹനമോഷണവും സൈക്കിൾ മോഷണവും ഇവിടെ പതിവാണ് . കുട്ടികൾ ക്‌ളാസിൽ പോകുന്നതിനു വേണ്ടി ബസ് സ്റ്റോപ്പുകൾക്ക് സമീപം വച്ചിരിക്കുന്ന പല സൈക്കിളുകളും വൈകുന്നേരമാവുമ്പോൾ കാണാറില്ല .