September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

രാജീവ് ഗാന്ധിയെ അനുസ്മരിച്ചു

1 min read
           കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം യു.സി. കോളേജ് കവലയിൽ പ്രസിഡന്റ് എ.എം. അലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനു അബ്ദുൾകരീം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ വി.ഐ. കരീം, പി.എ. സക്കീർ, കെ.ആർ.നന്ദകുമാർ, മണ്ഡലം ഭാരവാഹികളായ എ.എം. അബു, സി.എസ്. സുനീർ, വി.പി. അനിൽകുമാർ, സൂസൻ വർഗീസ്, ഇ.എം. അബ്ദുൾ സലാം, അബ്ദുള്ള വയലക്കാട്, അഷറഫ് അരീക്കോടൻ, മാഞ്ഞാലി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എ.എം. അബ്ദുൾ സലാം, എം.കെ. ജിതേഷ്, ഇ.എം. അജയകുമാർ, എം.എസ്. അബ്ദുൾ സലാം, പ്രതീബ് ഈറാട്ട്, എൻ.എ. നാദിർഷ, അബ്ദുൾ ഷുക്കൂർ, എൻ.കെ. പരീത് എന്നിവർ പ്രസംഗിച്ചു.

            പാനായിക്കുളം കവലയിൽ നടന്ന രക്തസാക്ഷിത്വ ദിനാചരണത്തിൽ ശ്രീ രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം ഡി.സി.സി. ജന. സെക്രട്ടറി കെ.വി. പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനിൽ തിരുവാല്ലൂർ അധ്യക്ഷത വഹിച്ചു. പി.കെ. സുരേഷ്ബാബു, സന്തോഷ് പി. അഗസ്റ്റിൻ, ലിയാക്കത്ത് അലി, മുഹമ്മദ് നിലയിടത്ത്, രാജു മെന്റസ്, സനീഷ് വർഗീസ്, ആരിഫ് മുഹമ്മദ്, എം.കെ. ബാബു, ജോഷി, പോൾ, ബുഷറ അബ്ദുൽഖാദർ, ഷാഫി എന്നിവർ സംസാരിച്ചു. കരുമാല്ലൂർ മണ്ഡലം കമ്മിറ്റി യു.സി. കോളേജ് കവലയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം മണ്ഡലം പ്രസിഡന്റ് എ.എം. അലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനു അബ്ദുൽകരീം അധ്യക്ഷത വഹിച്ചു. വി.ഐ. കരീം, പി.എ. സക്കീർ, കെ.ആർ. നന്ദകുമാർ, എ.എം. അബു, സി.എസ്. സുനീർ, വി.പി. അനിൽകുമാർ, സൂസൻ വർഗീസ്, ഇ.എം. അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.