September 25, 2022

ALANGAD NEWS

ALANGAD VARTHAKAL

റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് മെയ് 25 നു നടന്നു

1 min read

പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നോർത്ത് പറവൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ വൈപ്പിൻ, മുനമ്പം ഭാഗത്തെ സ്കൂൾ, കോളേജ് വാഹനങ്ങളിലെ ഡ്രൈവർമാർ, അറ്റന്റർമാർ, ട്രാൻസ്പോർട്ട് സേഫ്റ്റി ഓഫീസർമാർ തുടങ്ങിയവർക്കുള്ള റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി. മുനമ്പം സി.ഐ യേശുദാസ് ഉദ്ഘാടനം ചെയ്തു.പറവൂർ ജോയിന്റ് ആർ.ടി.ഒ ഇ.ജെ. ജോയ്സൺ അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ മെഹിക്കിൾ ഇൻസ്പെക്ടർ .പി. ഇ റെൻഷിദ് സ്വാഗതം പറഞ്ഞു.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാർ എൻ. റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസെടുത്തു. എ.എം വി.ഐ .അനീഷ് നന്ദിയും പറഞ്ഞു. മദ്ധ്യമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവന്റെ നിർദ്ദേശാനുസരണം എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ പി.എം ഷബീറിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്.
പറവൂർ ജെ.ആർ.ടി. ഓഫീസ് പരിധിയിൽ വരുന്ന സ്കൂൾ -കോളേജ് വിദ്യാർഥികളുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന മാനേജ്‌മെന്റ് ഉടമസ്ഥതയിലുള്ളതും വിദ്യാർഥികളെ കൊണ്ടുപോകുന്ന മറ്റ് സ്വകാര്യ വ്യക്തികളുടേതുമായ വാഹനങ്ങളുടെ ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും ആയമാർക്കും സ്കൂൾ/കോളേജ് ട്രാൻസ്‌പോർട്ട് സേഫ്റ്റി ഓഫീസർമാർക്കും വേണ്ടിയാണ് ക്ലാസ്.മെയ് 25 ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ 12 വരെ ആലങ്ങാട് ജമാ-അത്ത് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിലാണ് ക്ലാസ് നടന്നത് .