September 25, 2022

ALANGAD NEWS

ALANGAD VARTHAKAL

കരുമാല്ലൂർ ആശുപത്രിയിൽ അക്രമം

1 min read

കരുമാല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിലെത്തി ആക്രമണം നടത്തിയ ആളെ പിടികൂടണമെന്നാവശ്യപ്പെട്ട് ജീവനക്കാർ പ്രതിഷേധസമരം നടത്തി. ബുധനാഴ്ച രാവിലെയാണ് ആശുപത്രിയിൽ മരുന്നിനായി എത്തിയ ആൾ ജീവനക്കാരെ അസഭ്യംപറയുകയും ആശുപത്രി സാമഗ്രികൾ തല്ലിപ്പൊളിക്കുകയുംചെയ്തത്. ആലങ്ങാട് സ്വദേശിയായ അക്രമിക്കെതിരേ ജീവനക്കാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ ആശുപത്രിയിൽ പ്രതിഷേധയോഗം ചേർന്നു. കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡന്റ് എ.ബി. വിൻസന്റ് യോഗം ഉദ്ഘാടനംചെയ്തു. ഡോ. ഹരിഗോവിന്ദ്, ഡോ. സിന മേരി, ഡോ. ജീന, മെഡിക്കൽ ഓഫീസർ ഡോ. ബിബിത വിശ്വം, അശോകൻ, രാജേഷ്, പി. ഉത്തമൻ, ബീന ജോസ്, പി.എ. രാജി, കെ.വി. ഷിബു എന്നിവർ സംസാരിച്ചു