September 22, 2022

ALANGAD NEWS

ALANGAD VARTHAKAL

വിഷ്ണുവിനു പഠിക്കാന്‍ വായനയുടെ പുതുലോകം

1 min read

കോട്ടപ്പുറം വലിയപറമ്പില് കൃഷ്ണന്കുട്ടിയുടെയും സീതയുടെയും മകനായ വിഷ്ണുവിന്റെ ജീവിതം മൂന്നുവര്ഷം മുമ്പുണ്ടായ വാഹനാപകടത്തിലാണ്
മാറിമറിഞ്ഞത്. ഗുരുതരമായ പരുക്കുകളില്നിന്ന് ഏറെ ചികിത്സകള്ക്കുശേഷം പുനർജീവിതം ലഭിച്ചു എങ്കിലും വിഷ്ണുവിന്റെ കാലുകള്ക്കു ശേഷിയില്ലാതായി. മകന് താങ്ങായി കൃഷ്ണന്കുട്ടി കസേരയില് താങ്ങി കുറേനാള് സ്കൂളിലെത്തിച്ചു. അവശതകള് കൂടിയതോടെ അതും വയ്യാതായി. കൂലിപ്പണിക്കാരനായ കൃഷ്ണന്കുട്ടിയുടെ കുടുംബം മകന്റെ വിദ്യാഭ്യാസമോര്ത്ത് വിഷമിച്ചിരിക്കെയാണ് പഠനത്തിനു പുതിയ വഴിയൊരുങ്ങിയത് .ആലുവ ബിആര്സിയുടെയും പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന് പി എസ് ജഗദീശന്റെയും നേതൃത്വത്തിലാണ് വായനശാല വീട്ടില് സജ്ജമാക്കിയത്. ആലുവ ബ്ളോക്ക് റിസോഴ്സ് സെന്റര് അലമാരയും പുസ്തകങ്ങളുമെത്തിച്ചു. വിഷ്ണുവിന്റെ ശേഷിക്കൊത്ത് വായിച്ചുപഠിക്കാവുന്ന പുസ്തങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ബിപിഒ ആര് എസ് സോണിയ ഇവ കൈമാറി. വിഷ്ണുവിന് ആത്മവിശ്വാസം പകര്ന്ന് സ്ഥിരംസമിതി അധ്യക്ഷന് ജഗദീശന് പരിശീലകന്മാരായ ഒ ബി സോജന് കെ എന് സുനില്കുമാര് അധ്യാപിക മരിയ ലൂയിസ് എന്നിവരും കൂടെയുണ്ട്.