September 23, 2022

ALANGAD NEWS

ALANGAD VARTHAKAL

പച്ചക്കറിക്കൃഷി തുടങ്ങി

1 min read

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പച്ചക്കറി കൃഷിയുടെ നടീൽ പാനായിക്കുളത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്&ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്
എം ആർ രാധാകൃഷ്ണൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ പി എ അബൂബക്കർ, ജയശ്രീ ഗോപികൃഷ്ണൻ, ട്രീസ മോളി, ആലങ്ങാട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി ആർ ജയകൃഷ്ണൻ, കർഷക ഗ്രൂപ്പ് പ്രസിഡന്റ് പി എ ഹസൈനാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിദ്യ ഗോപിനാഥ്, ആലങ്ങാട് കൃഷി ഓഫീസർ ചിന്നു ജോസഫ്, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ ടി എൻ നിഷിൽ എന്നിവർ പങ്കെടുത്തു.ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന എവർഗ്രീൻ കർഷക സ്വയംസഹായ സംഘത്തിനാണ് പച്ചക്കറി കൃഷിയുടെ മുഖ്യചുമതല.