June 23, 2022

ALANGAD NEWS

ALANGAD VARTHAKAL

ഇരുട്ട് – ദിലീപ് കരുമാല്ലൂർ

1 min read
kinar-alangad

ഇരുട്ടാണ്.

എവിടേക്കാണ് ഈ അമ്മ – പോണത്…?

Advertisements

അമ്മയുടെ ഒക്കത്തുനിന്ന് ഇഴുകിപ്പോകാതെ കാലുകൾ രണ്ടും ഇറുക്കിപ്പിടിച്ചുകൊണ്ട്, അമ്മയുടെ ചോർന്നൊലിക്കുന്ന കണ്ണുകളിലേക്കു നോക്കി, സിന്ധുമോൾ ചോദിച്ചു:
“ആരാമ്മേ അച്ഛന്റെകൂടെ വന്നിരിക്കണ ചേച്ചി..?” അമ്മ കണ്ണു തുടച്ചു . മൂക്കു പിഴിഞ്ഞു. പിന്നെ ആരോടെന്നില്ലാതെ നിലവിളിക്കുമ്പോലെ പിറുപിറുത്തു..
“എല്ലാരേം ഞാനൊരു പാഠം പഠിപ്പിക്കും. കുറെനാളുണ്ട് സഹിക്കണ്…!!!
കിണറ്റുവക്കത്തെത്തി. വക്കിടിഞ്ഞ, നിറഞ്ഞുകിടക്കുന്ന കിണർ… – “എന്തിനാമ്മേ ഇങ്ങ്ട് വന്നേ…?” അമ്മ മറുപടി പറഞ്ഞില്ല. സിന്ധുമോളേം കൊണ്ട് ഒരു കുതിപ്പ്…!! സിന്ധുമോൾ പേടിച്ചു കരഞ്ഞു. പക്ഷേ, ആ പിഞ്ചുവായിലേക്ക് ഇരച്ചുകയറിയ കലക്കവെള്ളം ശബ്ദത്തെ വിഴുങ്ങിക്കളഞ്ഞു …!!!

ഇരുട്ട് – ദിലീപ് കരുമാല്ലൂർ എഴുതിയ കഥ

Advertisements

Leave a Reply