June 23, 2022

ALANGAD NEWS

ALANGAD VARTHAKAL

വികസന മന്ത്രം കയ്യിലേന്തുന്ന ശ്രീ രാജീവ്

1 min read
Ministers of Kerala with photos

നമ്മുടെ മണ്ഡലത്തിൽ കഴിഞ്ഞ ഒരു വർഷം നടപ്പാക്കിയതും നടപ്പാക്കി ക്കൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെ റിപ്പോർട്ട് ‘ഒപ്പം ഒരാണ്ടുമായി സ്ഥലം എം.എൽ.എ. കുടി യായ മന്ത്രി പി. രാജീവ്. കുടിവെള്ളക്ഷാമം പരിഹരിക്കുമെന്ന വാഗ്ദാനം നിർവഹണഘട്ടത്തിലേ ക്ക് കടന്നതായി മന്ത്രി പി. രാജീവ് വാർത്താസമ്മളനത്തിൽ പറഞ്ഞു. വെള്ളക്കെട്ട് പരിഹരിക്കാൻ തോടുകളും മറ്റും ശുചീകരിക്കാനുള്ള പദ്ധതി തുടങ്ങി. നരണിത്താട് പുനരുദ്ധാരണത്തിന് 132 ലക്ഷം രൂപയുടെ ഭരണാനുമതിയായി. ഓഞ്ഞിത്തോട് ശുചീകരിക്കുന്നതിനും വീതികൂട്ടുന്നതിനും നടപടിയായി. മാമ്പ്രകോളനി തോട് വൃത്തിയാക്കുന്നതിനും വശങ്ങൾ സംരക്ഷിക്കാനും വിമാനത്താവള കമ്പനിയുടെ സഹായത്തോടെ പ്രവർത്തനഘട്ടത്തിലേക്ക് കടന്നു. ഇടപ്പള്ളിത്തോട് ശുചീകരിച്ചു.
ആലുവയിൽ പെരിയാറിനോട് ചേർന്ന് 190 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാല പൂർത്തിയാകുന്നതോടെ 18 തദ്ദേശ സ്ഥാപനങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരമാകും. 286 കോടിയുടെ പദ്ധതിയിൽ വാട്ടർ അതോറിറ്റി 3.9 ഏക്കറിൽ പുതിയ പ്ലാന്റ് സ്ഥാപിക്കും. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടുന്നവരെ പ്രാത്സാഹിപ്പിക്കാനുള്ള ആകാശമിഠായി പദ്ധതി യിൽ 1250 പേർക്ക് പുരസ്കാരം നൽകി. ജനകീയ പ്രശ്ന പരിഹാരത്തിനുള്ള പബ്ലിക്ക് സ്വയർ, നൈപുണ്യ പരിശീലനത്തിന് നടപ്പാക്കിയ സ്‌കൈ പദ്ധതി, കോളനികളെ നവീകരിക്കുന്നതിനുള്ള നന്മഗ്രാമം, എല്ലാവർക്കും ചികിത്സ ലഭ്യമാക്കുന്ന സൂപ്പർ സെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് എന്നിവ തുടരും. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബജറ്റിൽ 61.62 കോടി നേടിയെടുക്കാനായെന്നും മന്ത്രി പറഞ്ഞു.

“ഒപ്പം ഒരാണ്ട് ‘ – കളമശ്ശേരി നിയോജകമണ്ഡലത്തിലെ ഒരുവർഷത്തെ വികസന പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് മന്ത്രി പി. രാജീവ് പുറത്തിറക്കുന്നു

വിവരങ്ങൾക്ക് കടപ്പാട് – മാതൃഭൂമി

Advertisements

Leave a Reply