തട്ടാംപടി കവലയിൽ യൂത്ത് കോൺഗ്രസ് സമരം
1 min read
യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് കരുമാലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും സമരവും നടത്തി. കെ.വി.പോൾ ഉദ്ഘാടനം ചെയ്തു. മനാഫ് മരക്കാർ അധ്യക്ഷനായി. ടി.എ. മുജീബ്, ബാബു മാത്യു, എ.എം. അലി, ടി.എച്ച്.മുഹമ്മദ് അനസ്, സുമൽ ദേവ്, കെ.ആർ.നന്ദകുമാർ, പി.എ.സക്കീർ, വി.പി.അനിൽകുമാർ, പോൾസൺ ഗോപുരത്തിങ്കൽ , അബ്ദുൽ സലാം, മോഹനൻ കുന്നത്ത്, വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്ക് കടപ്പാട് – മനോരമ
Advertisements
