കോതാട് പള്ളിയിൽ തിരുനാൾ കൊടിയേറ്റം
1 min read
കോതാട് തിരുഹൃദയ ദേവാലയത്തിൽ ഈശോയുടെ തിരുഹൃദയത്തിന്റെ മധ്യസ്ഥ തിരുനാളിനു 20 – ജൂൺ – 2022 നു വൈകിട്ട് 5.30ന് കണ്ണൂർ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതല കൊടിയേറ്റം നടത്തി . തുടർന്നു ഉള്ള സമയങ്ങളിൽ വിശുദ്ധ കുർബാന, രാത്രി കരോക്കെ ഗാനമേള , ഇലക്ട്രോരന്മാരുടെ കുർബാന, ഇടവകയിലെ വിവിധ സംഘടനകളുടെ കാഴ്ച സമർപ്പണവും ഉണ്ടായിരുന്നു . രാത്രി സംഗീത ചവിട്ടുനാടകം നടന്നു . 24നു വൈകിട്ട് പ്രസുദേന്തിവാഴ്ച, പ്രദക്ഷിണം. 25നു വൈകിട്ടു തിരുഹ്യദയ രൂപത്തിൽ തിരുവാഭരണം അണിയിക്കൽ, രൂപം എഴുന്നുള്ളിക്കൽ,കുർബാന, പ്രദക്ഷിണം. തിരുനാൾ ദിനമായ 26നു കുർബാനയ്ക്കു വരാപ്പുഴ ആർച്ച് ബി ഷപ് ഡോ.ജോസഫ് കളത്തിപ്പറ മ്പിൽ മുഖ്യകാർമികത്വം വഹിക്കും. രാത്രി നാടൻ പാട്ടും കലാപരിപാടികളും നടക്കും.