June 23, 2022

ALANGAD NEWS

ALANGAD VARTHAKAL

സമാധാന സന്ദേശവുമായി ലഡാക്ക് യാത്ര

1 min read
ladak-journey-from-neerikode-by-manaf-aneesh

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി യുവാക്കൾ ലഡാക്കിലേക്കു യാത്ര പുറപ്പെട്ടു. സാമൂഹികസന്നദ്ധ പ്രവർത്തകരായ
ആലങ്ങാട് നീറിക്കോട് പള്ളത്തു പറമ്പിൽ പി.എം . മനാഫ് , മങ്ങാട്ടു വീട്ടിൽ അനീഷ് എന്നിവരാണ് ഇന്നലെ യാത ആരംഭിച്ചത്.
ഇന്നലെ ആരംഭിച്ച് യാത വൈകിട്ടോടെ ബേക്കലിൽ അവസാനിപ്പിച്ചു. ദിവസവും തങ്ങുന്ന ഇടങ്ങളിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ചു ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം ജനങ്ങളുമായി പങ്കുവയ്ക്കും . 27 നു ലഡാക്കിൽ എത്തും . യാത്രയ്ക്ക് നാട്ടുകാരുടെ നേതൃ ത്വത്തിൽ നീറിക്കോട് കവലയിൽ യാത്രയയപ്പ് നൽകി. ലഡാക്കിലേക്കുള്ള ബൈക്ക് യാത്ര ആലങ്ങാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.ബി. ജബ്ബാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു. പി.കെ.നസീർ അധ്യക്ഷനായി.

Leave a Reply