September 25, 2022

ALANGAD NEWS

ALANGAD VARTHAKAL

ബൈ​ക്കി​ൽ ക​റ​ങ്ങി മാ​ല പൊ​ട്ടി​ക്ക​ൽ; പ്ര​തി​ പി​ടി​യിൽ

1 min read

ആ​ല​ങ്ങാ​ട്: ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച് ത​നി​ച്ച് പോ​കു​ന്ന സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കു​ന്ന പ്ര​തി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ത​ണ്ടോ​പാ​റ സ്വ​ദേ​ശി കു​നി​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഷാ​ണ്​ (26) ബി​നാ​നി​പു​രം പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 19ന് ​രാ​വി​ലെ പാ​നാ​യി​ക്കു​ളം കാ​രി​പ്പു​ഴ​യി​ൽ ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ 27 ഗ്രാം ​വ​രു​ന്ന മാ​ല ക​വ​ർ​ന്ന കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ കൊ​ടു​വ​ഴ​ങ്ങ മാ​രാ​യി​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച മ​ന​ക്ക​പ്പ​ടി കാ​രു​ചി​റ​യി​ൽ സ​മാ​ന സം​ഭ​വം ഉ​ണ്ടാ​യി. ബാ​ങ്കി​ൽ പോ​യി മ​ട​ങ്ങി​യ യു​വ​തി​യു​ടെ മാ​ല പി​ടി​ച്ചു​പ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ചെ​റി​യ ഭാ​ഗം മാ​ത്ര​മാ​ണ് കൈ​ക്ക​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. നീ​ല ഷ​ർ​ട്ട് ധ​രി​ച്ച മെ​ലി​ഞ്ഞ യു​വാ​വാ​ണ്​ പ്ര​തി​യെ​ന്ന് യു​വ​തി പൊ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ബി​നാ​നി​പു​രം എ​സ്.​ഐ അ​ബ്​​ദു​ൽ ജ​മാ​ലി​െൻറ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ്​ കാ​രു​ചി​റ​യി​ലെ മാ​ല പൊ​ട്ടി​ക്ക​ൽ സം​ഭ​വ​ത്തി​ലും ഇ​യാ​ൾ ത​ന്നെ​യാ​െ​ണ​ന്ന് സ​മ്മ​തി​ച്ച​ത്.”